പൂര്‍ണ്ണതയിലെത്തുന്ന മനുഷ്യന്‍‍ - (രണ്ടാം ഭാഗം)

 വിവിധമതങ്ങളും സത്യമാ൪ഗ്ഗവും


1.ഹിന്ദുമതം

ഭാരതത്തിലെ മതഗ്രന്ഥങ്ങളിൽ ഭൂരിഭാഗവും രചിച്ചിട്ടുള്ളത് ക്രിസ്തുവിനു മുമ്പു നാനൂറിൽ ആണെന്ന് വിശ്വസിച്ചുവരുന്നുണ്ട്. അതിന്‍റെ വിശദാംശങ്ങളിലേക്ക് കൂടുതലായി കടന്നുപോകുന്നില്ല. എന്നിരുന്നാലും അല്പ്പമായി ചിന്തിക്കേണ്ടിയിരിക്കുന്നു. ചതുർവേദങ്ങൾ അടിസ്ഥാനപ്പെടുത്തിയുള്ള വേദാന്തമനുസരിച്ചു അന്നുള്ളവർ ജീവിച്ചിരുന്നു. എ ഡി-1700 വരെയും ആ മതം നിലനിന്നിരുന്നു. അതിനു ശേഷമാണ് ഹിന്ദുമതം എന്ന് അറിയപ്പെടുവാൻ തുടങ്ങിയത്. ചതുര്‍വേദങ്ങളിലും ഉപനിഷത്തുകളിലും പാപപരിഹാരത്തിന്‍റെ അവ്യക്ത സൂചനകൾ, സത്യവേദത്തോടുള്ള യോജിപ്പ് എന്നിവ കാണാം. കൂടാതെ ജൈനമതവും ബുദ്ധമതവും സിക്കു മതവും ഭാരതത്തിലുണ്ട്. ഹിന്ദുദൈവങ്ങളെക്കുറിച്ചു മുന്‍ഭാഗങ്ങളിൽ സൂചിപ്പിച്ചിരുന്നു.

2. യഹൂദമതം

അബ്രാഹാമിന്‍റെ മകനായ യിസ്ഹാക്കിന്‍റെ മകനായ യാക്കോബിന്‍റെ മക്കളായ (യിസ്രായേലിന്‍റെ)പന്ത്രണ്ടു ഗോത്രങ്ങൾക്കു (മക്കള്‍ക്കു) യഹോവയായ ദൈവം മോശെയിലൂടെ നല്കിയ നിയമങ്ങള്‍ക്കനുസരിച്ച് രൂപം കൊണ്ടതാണത്. യഹൂദ എന്ന് പേരുള്ളവന്‍‍ അവരിൽ ഒരുവൻ ആയിരുന്നു. ആ പേരിന്‍റെ അര്‍ത്ഥം സ്തുതി എന്നാകുന്നു.

(പഴയനിയമം ഉൽപ്പത്തി 29:35 അവൾ പിന്നെയും ഗർഭം ധരിച്ചു ഒരു മകനെ പ്രസവിച്ചു; ഇപ്പോൾ ഞാൻ യഹോവയെ സ്തുതിക്കും എന്നു അവൾ പറഞ്ഞു; അതുകൊണ്ടു അവൾ അവന്നു യെഹൂദാ എന്നു പേരിട്ടു. പിന്നെ അവൾക്കു പ്രസവം നിന്നു.)

സ്തുതിക്കു യോഗ്യൻ ദൈവം മാത്രമാണ്. ലോകാരാധ്യനും സ്തുതിക്കു യോഗ്യനുമായ യേശുക്രിസ്തു ജനിച്ചിട്ടുള്ള ഗോത്രമാണത്. സ്തുതിക്കപ്പെടുന്നവൻ വരുന്ന ഗോത്രമായതുകൊണ്ടാണ് യഹൂദയുടെ പേരിനു പ്രാധാന്യം ലഭിക്കുവാൻ ഇടയായത്. എന്നാല്‍‍ സ്തുതിക്കു യോഗ്യനായവൻ വന്നപ്പോൾ ആ മതത്തെപ്പോലും ത്യജിച്ചുകൊണ്ട് തന്‍റെ പിന്നാലെ ചെല്ലുവാന്‍‍ യേശുക്രിസ്തു യഹൂദനെ വിളിച്ചു. പാപം ചെയ്യുന്ന മനുഷ്യന്‍റെ പാപപരിഹാരത്തിനുവേണ്ടിയാണു ആ ഉപമ അവിടുന്ന് അറിയിച്ചത്. അതിലൂടെ നിയമത്തിന്‍റെ നീതി നിറവേറ്റുന്ന മനുഷ്യനെ ഓരോ മനുഷ്യനിലും വീണ്ടും ജനിപ്പിക്കുക എന്നുള്ളതായിരുന്നു യേശു ഉദ്ദേശിച്ചത്.

സത്യവേദപുസ്തകത്തിന്‍റെ ഘടന നാം പരിശോധിച്ചാൽ ദൈവആലോചന ഒരു നിശ്ചിത സമയത്ത് പൂർത്തീകരിക്കുക എന്നുള്ളതാണ് എന്ന് കാണാൻ കഴിയും. അത് മനുഷ്യര്‍ക്ക്‌ അനുവദിക്കപ്പെട്ട സമയക്രമത്തിലൂടെ മാത്രമാണ്.

പഴയനിയമത്തിലെ ഉല്പ്പത്തിപ്പുസ്തകം നാം പഠിക്കുമ്പോൾ ദൈവ ശബ്ദം കേട്ട അബ്രാഹാമിനു മക്കൾ ജനിച്ചിരുന്നില്ല എന്ന് കാണാം.ഭാര്യയായ സാറായുടെ നിര്‍‍ബന്ധപ്രകാരം ദാസിയായ ഹാഗാറിൽ ജനിച്ച മകനാണ് ഇസ്മായേൽ .‘നിന്നിലൂടെ സകല ജനതകളും അനുഗ്രഹിക്കപ്പെടും’എന്നുള്ളതായ ഒരു വാഗ്ദത്തം അബ്രാഹാമിനു മുന്നമേതന്നെ ലഭിച്ചിരുന്നു.

(ഉല്‍പ്പത്തി 12:33 നിന്നെ അനുഗ്രഹിക്കുന്നവരെ ഞാൻ അനുഗ്രഹിക്കും. നിന്നെ ശപിക്കുന്നവരെ ഞാൻ ശപിക്കും; നിന്നിൽ ഭൂമിയിലെ സകല വംശങ്ങളും അനുഗ്രഹിക്കപ്പെടും.)

എങ്കിലും അത് നിറവേറിയത്‌ തനിക്കു നൂറു വയസ്സുള്ളപ്പോൾ യിസ്ഹാക്ക് ജനിച്ചതിലൂടെ ആയിരുന്നു. ഇസ്മായേലിൽനിന്നു ഖുറൈശിവംശം രൂപം കൊണ്ടു.അവരിൽനിന്നാണ് ഇസ്ലാംമതം രൂപം കൊണ്ടതു. വാഗ്ദത്തസന്തതിയായ യിസ്ഹാക്കിന്‍റെ പിന്‍‍ഗാമികളായി യഹൂദരെയും ക്രിസ്ത്യാനികളെയും അറിയപ്പെടുന്നു.

പുരാതനനായ, ശാശ്വതവാനായ, അതിശയകരമായ ആലോചനയുള്ള യിസ്രായേലിന്‍റെ ദൈവം മനുഷ്യര്‍ക്കു‌ വാഗ്ദത്തം ചെയ്തത് തക്കസമയത്ത് നിവർത്തിക്കുന്ന ദൈവമാണ്. ദൈവികപദ്ധതി അതിശയകരമായതിനാല്‍‍ ബി സി 2000 നും 400 നും ഇടയിൽ കാണാൻ കഴിഞ്ഞ യഹൂദവ്യവസ്ഥിതി എന്നുള്ളത് വരുവാനുള്ള നന്മകളുടെ ഒരു നിഴല്‍‍ മാത്രം ആയിരുന്നു. അതില്‍‍ കാണുന്നത് സാക്ഷാൽ കാര്യങ്ങളുടെ സ്വരൂപമായിരുന്നില്ല. മോശെയുടെ നേതൃത്വത്തിലുള്ള മിസ്രയീമില്‍‍നിന്നുളള യിസ്രായേലിന്‍റെ വീണ്ടെടുപ്പും കനാനിലെ ജീവിതവും യേശുവിന്‍റെ നേതൃത്വത്തിലുള്ള മനുഷ്യവര്‍ഗ്ഗത്തിന്‍റെ പാപത്തിൽനിന്നുള്ള വീണ്ടെടുപ്പിന്‍റെ, സ്വര്‍‍ഗ്ഗപ്രവേശത്തിന്‍റെ നിഴലാണ്. തങ്ങൾ കനാനിൽ എത്തിച്ചേരും എന്നുള്ളതായ തങ്ങൾ കേട്ടതായ വചനം വിശ്വാസമായി പരിണമിക്കാതെയിരുന്ന അഭിഷിക്ത യിസ്രായേൽ മരുഭൂയാത്രയിൽ നശിച്ചുപോകുകയുണ്ടായി. മാനസാന്തരപ്പെട്ട് സുവിശേഷത്തിൽ വിശ്വസിക്കുന്നതിലൂടെ ദിവ്യസ്വഭാവം പുറപ്പെടുവിക്കാത്തവരും ഈ ലോകജീവിതയാത്രയിൽ അപ്രകാരം തന്നെ അനുഭവിക്കേണ്ടതായി വരുന്നതാണ്.

മിസ്രയീമില്‍‍നിന്ന് പുറപ്പെട്ട ഇരുപതുലക്ഷം ആളുകളിൽ കനാനിൽ പ്രവേശിച്ചത്‌ രണ്ടുപേർ മാത്രമായിരുന്നു. ബാക്കിയുള്ളവർ മരുഭൂയാത്രയിൽ ജനിച്ചവരും.

യേശുക്രിസ്തു മോശെയെപ്പോലുള്ള ഒരു പ്രവാചകൻ ആയിരുന്നു. ഉപരിയായി നിഴൽ പൊരുളായി വെളിപ്പെട്ടപ്പോൾ പാപത്തിന്‍റെ അടിമത്തത്തില്‍‍നിന്ന് മനുഷ്യനെ വീണ്ടെടുക്കുന്നതിന് പാപം അനുവദിച്ച ദൈവംതന്നെ മനുഷ്യരൂപം എടുത്തു. അവിടെയാണ് ദൈവനീതിയും പാപത്തിന്‍റെ ന്യായവിധിയും കാണാൻ കഴിഞ്ഞത്. പാപം നീതി ന്യായവിധി എന്നിവയെക്കുറിച്ച് ബോധം വരുത്തുകയാണ് പരിശുദ്ധാത്മാവ് ചെയ്യുന്നത്.

(പു.നി.യോഹന്നാന്‍ 16:8 അവൻ വന്നു പാപത്തെക്കുറിച്ചും നീതിയെക്കുറിച്ചും ന്യായവിധിയെക്കുറിച്ചും ലോകത്തിന്നു ബോധം വരുത്തും)

പുത്രന്‍റെ ന്യായവിധിയിൽ വിശ്വസിക്കുന്ന മനുഷ്യൻ മനുഷ്യജഡം എന്ന പാപത്തെക്കുറിച്ചും അതിൽ യേശുക്രിസ്തു നടപ്പിൽവരുത്തുന്ന നീതിയെക്കുറിച്ചും കുരിശിലെ ആ സാക്ഷ്യത്തിലുള്ള മനുഷ്യരുടെ വിശ്വാസമാണ് മനുഷ്യന്‍റെ പാപത്തിനുള്ള ന്യായവിധി എന്നും തിരിച്ചറിയുന്നു.

(പ.നി.സങ്കീര്‍ത്തനങ്ങൾ 9:16യഹോവ തന്നെത്താൻ വെളിപ്പെടുത്തി ന്യായവിധി നടത്തിയിരിക്കുന്നു; ദുഷ്ടൻ സ്വന്തകൈകളുടെ പ്രവൃത്തിയിൽ കുടുങ്ങിയിരിക്കുന്നു. തന്ത്രിനാദം. സേലാ.)


(പു.നി.യോഹന്നാന്‍‍ 16:8-11 അവൻ വന്നു പാപത്തെക്കുറിച്ചും നീതിയെക്കുറിച്ചും ന്യായവിധിയെക്കുറിച്ചും ലോകത്തിന്നു ബോധം വരുത്തും. 9 അവർ എന്നിൽ വിശ്വസിക്കായ്കകൊണ്ടു പാപത്തെക്കുറിച്ചും 10 ഞാൻ പിതാവിന്‍റെ അടുക്കൽ പോകയും നിങ്ങൾ ഇനി എന്നെ കാണാതിരിക്കയും ചെയ്യുന്നതുകൊണ്ടു 11 നീതിയെക്കുറിച്ചും ഈ ലോകത്തിന്‍റെ പ്രഭു വിധിക്കപ്പെട്ടിരിക്കകൊണ്ടു ന്യായവിധിയെക്കുറിച്ചും തന്നേ. )

മൃഗങ്ങളുടെ കുട്ടികൾ ജനിക്കുന്നതു വായിൽ പല്ലുകളും ആയിട്ടാണ്. മനുഷ്യശിശു അപ്രകാരം ജനിച്ചാൽ മുല കൊടുക്കുന്ന മാതാവ് ബുദ്ധിമുട്ട് അനുഭവിക്കേണ്ടതായി വരും. കാരണം പല്ലുകൾ ഇല്ലാതെതന്നെ അമ്മയുടെ മുലക്കാമ്പിൽ കടിക്കുന്ന ശിശുക്കൾ എല്ലാ ഭവനങ്ങളിലും വളര്‍ന്നുവരുന്നുണ്ട്. ഖുറാനിലെ വിവരണങ്ങള്‍ക്കനുസരിച്ചും, മനുഷ്യൻ അറിഞ്ഞും അറിയാതെയും പ്രവര്‍ത്തിക്കുന്ന ഈ ദേഹേച്ഛകൾ എന്നുള്ള അല്ലെങ്കിൽ ഹൃദയരോഗം എന്നുള്ള ഈ വലിയ ശത്രുത മനുഷ്യനിൽ എപ്രകാരമാണ് പ്രവേശിച്ചതെന്നും അത് എങ്ങനെ നീക്കുന്നു എന്നും ക്രിസ്തുമാർഗ്ഗം കാണിച്ചുതരുന്നുണ്ട്‌. ശാസ്ത്രയുക്തിയോടെ മനസ്സിലാക്കാൻ കഴിയുന്ന ഒന്നല്ല ഇത്. (ശാസ്ത്രം എന്നുള്ളത് വെറ്റിലയിൽ ചുണ്ണാമ്പ് തേക്കുന്നതുപോലെ അനുഭവിക്കാവുന്നതും എന്നാൽ ദൈവം എന്നുള്ളത് തൊട്ടു അനുഭവിക്കാൻ കഴിയുന്നതും അല്ലല്ലോ.) ദൈവഹിതപ്രകാരം ദൈവം നല്കുന്ന വിശ്വാസം എന്നുള്ളതായ ദൈവവ്യവസ്ഥയിൻകീഴിലേക്ക് വരുന്നവര്‍‍ക്കേ ആ വിശ്വാസമാര്‍‍ഗ്ഗത്തിന്‍റെ ഫലം പുറപ്പെടുവിക്കുവാൻ കഴിയുകയുള്ളു. പിശാചുമായുള്ള ബാന്ധവത്തിലൂടെ ലഭിച്ച മനുഷ്യബുദ്ധിയെ ദൈവം അദൃശ്യമായ വിശ്വാസത്തിലൂടെ പരിശോധിക്കുന്നു എന്നേയുള്ളു.

യഹൂദമതത്തിൽ ലഭിക്കാതിരുന്ന പൂര്‍‍ണ്ണപാപപരിഹാരം ക്രിസ്തുവിൽ ലഭിക്കുന്നതുകൊണ്ട് ന്യായപ്രമാണം എന്നുള്ളതായ യഹൂദവ്യവസ്ഥിതി സ്നാപകയോഹന്നാനോടുകൂടി അവസാനിക്കുന്നതായി പുതിയനിയമം വെളിപ്പെടുത്തുന്നുണ്ട്.

(പു.നി.മത്തായി 11:13 സകല പ്രവാചകന്മാരും ന്യായപ്രമാണവും യോഹന്നാൻ വരെ പ്രവചിച്ചു. )

3. ക്രിസ്തുമാര്‍ഗ്ഗം

ഏതൊരു മനുഷ്യനും മതവും ദൈവത്തെ കണ്ടെത്തുന്നത് വിശ്വാസത്തി ലൂടെയാണ്. എങ്കിലും ഓരോ മതവും വ്യസ്തസ്തമായ കാഴ്ചപ്പാടുകൾ സ്വീകരിച്ചുവരുന്നു. എന്നാൽ വിശ്വാസം എന്തെന്നു വ്യാഖ്യാനിക്കുന്നതു സത്യവേദപുസ്തകത്തിന്‍റെ രണ്ടാം ഭാഗമായ പുതിയനിയമത്തിലാണ്.

(പു.നി. എബ്രായര്‍ 11:1വിശ്വാസം എന്നതോ, ആശിക്കുന്നതിന്‍റെ ഉറപ്പും കാണാത്ത കാര്യങ്ങളുടെ നിശ്ചയവും ആകുന്നു.)


അതിലെ മര്‍‍മ്മം വിശ്വാസമായി സൂക്ഷിക്കുന്നവര്‍‍ക്ക് നിയമങ്ങൾ ലംഘിക്കുന്ന മനുഷ്യനായി ജീവിക്കാൻ കഴിയില്ല. നിയമത്തെ ലംഘിപ്പിക്കുന്ന ശക്തി ഹൃദയരോഗമോ ദേഹേച്ഛകളോ ആണെന്ന് നാം കണ്ടുകഴിഞ്ഞു.മുഹമ്മദ്‌ പറയുന്നത് ഇപ്രകാരമാണ്.

(ഖുറാന്‍ സൂറ 33 അഹ്സാബ് 32 ‘നബിയുടെ ഭാര്യമാരേ, നിങ്ങള്‍‍ മറ്റു സ്ത്രീകളിൽപ്പെട്ട ആരെയുംപോലെ അല്ല. നിങ്ങൾ ഭയഭക്തിയോടെ ജീവിക്കുന്ന പക്ഷം. അതുകൊണ്ട് നിങ്ങൾ അന്യപുരുഷന്മാരുമായി (സംസാരിക്കുമ്പോൾ) സംസാരത്തിൽ സൗമ്യത കാണിക്കരുത്.കാരണം അപ്പോള്‍ ഹൃദയത്തിൽ രോഗമുള്ളവന് മോഹം തോന്നിയേക്കും’.)

(പുതിയനിയമം. റോമർ 7:8) ‘പാപമോ അവസരം ലഭിച്ചിട്ടു കല്പ്പനയാൽ എന്നിൽ സകലവിധ മോഹത്തെയും ജനിപ്പിച്ചു’. ഇങ്ങനെയുള്ള ‘മോഹം ഗര്‍ഭം ധരിച്ച് പാപത്തെ പ്രസവിക്കുന്നു; പാപം മുഴുത്തിട്ടു മരണത്തെ പെറുന്നു’. (പുതിയനിയമം. യാക്കോബ് 1:15)

ഇങ്ങനെയുള്ള മോഹത്തിന് കാരണമായ ഹൃദയരോഗം (പാപം) നീക്കപ്പെട്ടവന് കന്യകമാരോടു പോലും മോഹം കൂടാതെ സംസാരിക്കുന്നതിനു കഴിയും.

(പ.നി.ഇയ്യോബ് 31:1 ഞാൻ എന്‍റെ കണ്ണുമായി ഒരു നിയമം ചെയ്തു; പിന്നെ ഞാൻ ഒരു കന്യകയെ നോക്കുന്നതെങ്ങനെ? )

വിശ്വാസത്തിലൂടെ ദൈവം നല്കുന്ന ഹൃദയം സുഖമാക്കപ്പെട്ട അവസ്ഥ മനോഹരമാണ്. യേശുക്രിസ്തു അരുളിച്ചെയ്തതു മത്തായി ഇങ്ങനെ എഴുതുന്നുണ്ട്.

(പു.നി.മത്തായി 5:8‘ഹൃദയശുദ്ധിയുള്ളവർ ഭാഗ്യവാന്മാർ; അവർ ദൈവത്തെ കാണും’.

ഇങ്ങനെയുള്ള വിശ്വാസമാര്‍‍ഗ്ഗത്തെക്കുറിച്ചുള്ള പഠനം ഇന്നത്തെ ക്രിസ്ത്യാനികളിൽ പൂര്‍ണ്ണമല്ല. കാരണം ഉൾക്കാമ്പുള്ള വിശ്വാസമാണ് മനുഷ്യനെ പുതിയസൃഷ്ടി ആക്കുന്നത്.

യേശുവിന്‍റെ ശിഷ്യന്മാർ അവിടുത്തോടുകൂടി നടന്ന സമയത്ത് ക്രിസ്തീയത എന്തെന്നു അവര്‍ക്കു വെളിപ്പെട്ടിരുന്നില്ല. ക്രിസ്തുവിന്‍റെ സ്വര്‍ഗ്ഗാരോഹണശേഷം പരിശുദ്ധാത്മാവ് വന്നു ആ മര്‍‍മ്മം കൂടിയിരുന്ന ശിഷ്യഗണത്തെ അറിയിച്ചു. ഇന്ന് ക്രിസ്ത്യാനികൾ ഉണ്ടോ എന്ന് ആര്‍‍ക്കും പരിശോധിക്കാവുന്നതാണ്. തന്നെത്തന്നെ ആയിരിക്കണമെന്നുമാത്രം. ക്രിസ്ത്യാനി എന്നുള്ളത് ഒരു നാമമല്ല. മനുഷ്യൻ ദൈവികസ്വഭാവം പുറപ്പെടുവിക്കുന്നതിനുള്ള ഒരു വ്യവസ്ഥയാണത് .

മനുഷ്യപ്രകൃതം പാപമുള്ളതാണ്. ആ പ്രകൃതമാണ് ബാല്യം മുതൽ മനുഷ്യനിൽ സ്വപ്നത്തിൽപോലും അതിന്‍റെ പ്രവർത്തികൾ പ്രത്യക്ഷപ്പെടുവാൻ ഇടയാക്കുന്നത്. ‍ മുഹമ്മദ്‌ ഇങ്ങനെ എഴുതുന്നുണ്ട്.

‘അല്ലാഹു മനുഷ്യനെ ഏതൊരു പ്രകൃതിയോടുകൂടി സൃഷ്ടിച്ചിരിക്കുന്നുവോ ആ പ്രകൃതിയനുസരിച്ചു (ജീവിക്കുക). അല്ലാഹുവിന്‍റെ സൃഷ്ടിക്കു മാറ്റം വരുത്തലില്ലതന്നെ’. കാര്യങ്ങള്‍ ഇങ്ങനെ ആയിരിക്കെ ജന്മപ്രകൃതമായ ശുദ്ധപ്രകൃതം പ്രവാചകന് എന്തേ സൂക്ഷിക്കാന്‍‍ കഴിഞ്ഞില്ല. ആ പ്രകൃതിയനുസരിച്ച് ജീവിക്കുവാൻ ആഹ്വാനം ചെയ്യുന്ന പ്രവാചകൻ അങ്ങനെത്തന്നെ ജീവിച്ചു കാണിക്കേണ്ടവനല്ലേ.

ഖുറാന്‍‍ 28 സൂറ ഫത്ഹ് 2,3 ഇങ്ങനെ പറയുന്നു. താങ്കളുടെ തെറ്റുകളിൽ നിന്ന് മുമ്പു കഴിഞ്ഞതും, പിന്നീട് ഉണ്ടാകുന്നതും അല്ലാഹു താങ്കൾക്കു പൊറുത്തുതരാനും, നേര്‍വഴിയിൽ താങ്കളെ നയിക്കാനും’.

ശുദ്ധപ്രകൃതം അറിയുന്ന പ്രവാചകൻ മറ്റൊരു ശക്തിയാൽ ദേഹേച്ഛകളാൽ (പാപത്താൽ) നയിക്കപ്പെട്ടു എന്ന് തെളിയിക്കുവാൻ ഇനിയെന്ത് തെളിവുകൾ വേണം?

ദുഷ്ടൻ തൊടാതിരിപ്പാൻ പരീക്ഷയിൽ അകപ്പെടാതിരിപ്പാൻ വിശ്വാസം- (പാപം മരിച്ചതാണ്)- എന്ന മര്‍‍മ്മം യേശു നല്‍കിയതിന്‍റെ പൊരുൾ ഇസ്ലാം സഹോദരരും അംഗീകരിക്കാന്‍ ബാദ്ധ്യസ്ഥരാണ്‌. ഹൃദയരോഗമാകുന്ന പാപവും ആ പാപം നിമിത്തമുള്ള മോഹവും യേശുവില്‍‍ വിശ്വസിക്കുന്നവരിൽ വരില്ല എന്നുള്ള ദൈവതത്വം വിശ്വാസിയെ നിയമത്തിൻകീഴില്‍നിന്നു ഒഴിവുള്ളവൻ ആക്കുന്നു. ക്രിസ്ത്യാനിയും യേശുവിനെപ്പോലുള്ളവൻ ആണ് എന്നുള്ളതാണ് ദൈവതത്വം.

ദൈവം നിയമങ്ങൾ നല്കിയതു, മനുഷ്യന്‍ ഇന്നും നിയമത്തിന്‍‍കീഴിൽ ആയിരിക്കുന്നതു മനുഷ്യൻ നല്ലവൻ ആല്ലാത്തതിനാലാണ്. നിങ്ങള്‍‍ ഏതു മതത്തിൻകീഴിൽ ആയിരുന്നാലും അതുനിമിത്തം നിങ്ങള്‍‍ നല്ലവനല്ല.

കാരണം, മതം എന്നുള്ളത് നിയമങ്ങൾ ഉള്ള ഒരു സംവിധാനമാണ്‌. എന്നാല്‍‍ ക്രിസ്തുമാര്‍‍ഗ്ഗം നല്ലവരുടെ മാ൪ഗ്ഗമാണ്. അതിൽ നിയമങ്ങൾ ഇല്ല. നിയമങ്ങൾ അനുസരിക്കുന്നതല്ല മറിച്ചു വിശ്വാസം അനുസരിക്കുന്നതാണ് അതിലെ മാര്‍ഗ്ഗം. ആ മാര്‍ഗ്ഗത്തിൽ ദൈവവും മനുഷ്യനും ഒരുമിച്ചു യാത്ര ചെയ്യുന്നു. ‘ഇമ്മാനൂവേല്‍‍’ എന്ന പേരിന്‍റെ അര്‍‍ത്ഥം ദൈവം നമ്മോടുകൂടെ എന്നാകുന്നുവല്ലോ. എന്നാൽ ദൈവത്തോടൊപ്പം യാത്ര ചെയ്യാത്ത നാമധേയ ക്രിസ്ത്യാനികള്‍‍ ഈ ഭൂമിയിൽ ധാരാളമായുണ്ട്.

ഇങ്ങനെയുള്ള വിശ്വാസമാര്‍‍ഗ്ഗത്തെക്കുറിച്ചുള്ള പരിജ്ഞാനം ഇന്നത്തെ ക്രിസ്ത്യാനികൾ ഉള്‍പ്പെടെയുള്ള ജനത്തിൽ കുറവാണ്. പാപികളും,വിഗ്രഹാരാധികളും, മദ്യപിച്ചു കലഹമുണ്ടാക്കുന്നവരും, സൗന്ദര്യമത്സരത്തിൽ ജഡം പ്രദർശിപ്പിക്കുന്നവരും,കുടുംബത്തെയും പ്രാകൃതിയെയും നശിപ്പിക്കുന്നവരും ആയ ക്രിസ്ത്യാനികളെയാണ് അവർ കാണുന്നത്.

ക്രിസ്തീയആരാധന എന്നുള്ളത് ആന്നന്നത്തെ വിശ്വാസജീവിതമാണ്. അതാകട്ടെ മറിയത്തെയോ പുണ്യവാളന്മാരെയോ മനുഷ്യരെയോ വിഗ്രഹങ്ങളെയോ ആരാധിക്കുന്നതല്ല. അത് ദൈവാത്മാവിലും ക്രിസ്തുവിലും സത്യദൈവത്തെ ആരാധിക്കുന്നതാണ്.

സത്യവേദപുസ്തകത്തിന്‍റെ കൃത്യതയെ ശാസ്ത്രബുദ്ധികൊണ്ട് ചോദ്യംചെയ്യുന്ന യാതൊരു ഇസ്ലാംമതപുരോഹിതനോ ഹിന്ദുത്വവാദിക്കോ ആ ‘പുതിയനിയമം’ നല്കുന്ന പാപപരിഹാരം കണ്ടെത്താൻ കഴിയുകയില്ല.

മുത്തലാഖും ബഹുഭാര്യത്വവും ദൈവം നല്കുന്ന നിയമങ്ങളല്ല. അതിനാലാണ് ഇസ്ലാമിലെ സ്ത്രീകൾ അതിനെ വെറുക്കുന്നത്. എന്നാൽ പുതിയനിയമത്തിലുള്ള യാതൊരു നിയമങ്ങളും അതിൻ കീഴിലുള്ള ആളുകൾ വെറുക്കുന്നില്ല. ആ നിയമങ്ങളുടെ നീതി മനുഷ്യൻ‍ വിശ്വാസത്തിൽ നിന്നു പുറപ്പെടുവിക്കുന്നു. അങ്ങനെ വിശ്വാസി നല്ലവനായി ഭൂമിയിൽ ജീവിക്കുവാൻ ഇടയാകുന്നു. (വിശ്വാസി എന്നവന്‍‍ കുറ്റബോധം വരാത്തവനും നീതിബോധം ആവശ്യം ഇല്ലാത്തവനും ആകുന്നു.)

മനുഷ്യരുടെ ഭാഷാപരിമിതികൾ സത്യവേദത്തിൽ കാണാം. എല്ലാ ഭാഷകളും വികാസം പ്രാപിച്ചാണ് ഇന്നത്തെ രൂപത്തിൽഎത്തിയിട്ടുള്ളത്. അതിനാൽത്തന്നെ സത്യവേദത്തിൽ ഭാഷാഅവ്യക്തതകൾ കാണാം. എന്നിരുന്നാലും അതിലെ മർമ്മം പൂർണ്ണവുമാണ്.

ലോകസ്ഥാപനത്തിനുമുമ്പേ നിഗൂഢമായ കാര്യങ്ങൾ ഉപമകളിലൂടെ അറിയിക്കുന്നതാണ് ക്രിസ്തുവിന്‍റെ ഉപദേശത്തിന്‍റെ സവിശേഷത. ആ ഉപമയുടെ പൊരുൾ ശരിയാംവിധം പഠിക്കാൻ കഴിയാതെപോയ ക്രിസ്തീയനേതൃത്വവും സത്യവേദം ദൈവവചനം അല്ലെന്നു എഴുതിയും പ്രസംഗിച്ചും നടക്കുന്ന ഇസ്ലാം, ഹിന്ദു മതനേതൃത്വങ്ങളും ഉപമകളിലൂടെ യേശു ആഗ്രഹിച്ചത്‌ പാപത്തിന്‍റെ (ദേഹേച്ഛകളുടെ) നാശം ക്രിസ്തുവും അധർമ്മികളും കുരിശിൽ മരിച്ചതുപോലെ ആയിരിക്കട്ടെ എന്ന തത്വമാണെന്നു മനസ്സിലാക്കേണ്ടതാണ്.

പ്രകാശം പരക്കുവാൻ തുടങ്ങുമ്പോൾ പലതിന്‍റെയും നിഴൽ കാണാറുണ്ട്‌. എന്നാൽ ‍ആ പ്രകാശം ഉന്നതിയിൽ എത്തുമ്പോൾ നിഴൽ കാണാറി ല്ലല്ലോ? ഇപ്രകാരം തന്നെ യഹൂദവ്യവസ്ഥിതിയും മറ്റു മതങ്ങളും നിഴലുകൾ മാത്രമാണ്. ആ വ്യവസ്ഥിതികളുടെ രേഖകളിലും പഠനത്തിലും അപൂർണ്ണതകളും അവ്യക്തതകളും ഉണ്ട്. ബുദ്ധിജീവികൾ ഒരു കാര്യത്തെക്കുറിച്ച് പഠനം നടത്തുമ്പോൾ ഒന്നിന്‍റെയും നിഴലിൽ പഠനം നടത്താറില്ലല്ലോ. എന്നാൽ പൊരുളിലാണ് പഠനം എങ്കിൽ കാര്യങ്ങൾ വ്യക്തമായി മനസ്സിലാകുകയും ചെയ്യും. അവിടുന്ന് അരുളിച്ചെയ്തതുപോലെ അവിടുന്നാകുന്ന വെളിച്ചത്തിൽ പൂർണ്ണത കാണാം. അവിടുത്തെ അനുഗമിക്കുന്നവർ ആകട്ടെ പൂർണ്ണരും ആയിരിക്കും. അവിടുന്ന് അരുളിച്ചെയ്ത ഉപമകളുടെ പൊരുൾ എന്തെന്നു പഠനവിധേയമാക്കാം. ഒരു കാവ്യശകലത്തോടെ അത് പരിശോധിക്കാം.

‘മന്നവേന്ദ്രാ വിളങ്ങുന്നു ചന്ദ്രനെപ്പോലെ നിന്മുഖം ’ഇവിടെ ചന്ദ്രനെപ്പോലെ വിളങ്ങുന്ന രാജാവിന്‍റെ മുഖം ചന്ദ്രൻ അല്ല എന്ന് വ്യക്തമാണ്. അതുപോലെയാണ് മരണത്തോടുള്ള ഉപമയും. അവിടുത്തെ മരണം സത്യവും മനുഷ്യന്‍റെതു നടന്നിട്ടില്ലാത്തതുമാണ്. അതിനാലാണ് ശാസ്ത്രപിൻബലത്തോടെയുള്ള സത്യവേദഅന്വേഷണം വിജയത്തിലെത്താത്തത്. ഇസ്ലാം മതം അതിനാൽ ക്രിസ്തുവിലുള്ള പാപപരിഹാരം അംഗീകരിക്കുന്നില്ല. മറ്റു മതങ്ങളും! മനുഷ്യബുദ്ധിക്കോ, യുക്തിക്കോ ശാസ്ത്രത്തിനോ ദൈവത്തെ തൊട്ടുനോക്കുക സാദ്ധ്യമല്ല. എന്നാൽ ജാതികള്‍ക്കു ഭോഷത്വമായ സുവിശേഷത്തിലൂടെ ദൈവത്തെ കാണുവാനും അനുഭവിക്കുവാനും കഴിയും.

മനുഷ്യർ പലതരത്തിലുള്ള പുസ്തകങ്ങളും എഴുതിയിട്ടുണ്ട്. എല്ലാ പുസ്തകങ്ങളും മനസ്സിലാക്കാൻ അൽപ്പബുദ്ധിയായ മനുഷ്യന് കഴിയില്ലല്ലോ. മതഗ്രന്ഥങ്ങളും ആങ്ങനെത്തന്നെ. എന്നാൽ ഖുറാൻ അൽപ്പബുദ്ധിക്ക് കീഴടങ്ങുന്ന പുസ്തകമാണ്. എന്നാൽ സത്യവേദം അത്ര എളുപ്പമല്ലെന്നു കാണാം. അതിലെ മര്‍‍മ്മങ്ങൾ വെളിപ്പെടുവാൻ ദൈവം ബുദ്ധിയെ തുറക്കേണ്ടതാണ്.

(പു.നി.ലൂക്കോസ് 24:45 തിരുവെഴുത്തുകളെ തിരിച്ചറിയേണ്ടതിന്നു അവരുടെ ബുദ്ധിയെ തുറന്നു. )

വിടുതൽ, രക്ഷ എന്നീ അർത്ഥങ്ങളുള്ള പേരുകാരനായ ഹോശേയ പ്രവചിക്കുന്നത് ഇപ്രകാരമാണ്.

‘ഈ വസ്തുതകൾ ഗ്രഹിപ്പാൻ തക്കവണ്ണം നിങ്ങളിൽ ജ്ഞാനി ആർ? ഇത് വിവേചിക്കുന്നവൻ ആര്? അവൻ അത് മനസ്സിലാക്കും. യഹോവയുടെ വഴികൾ ചൊവ്വുള്ളവതന്നെ. നീതിമാൻമാർ അതിൽ നടക്കും മത്സരികളോ അതിൽ ഇടറിവീഴും’. (പ.നി.ഹോശേയ 14:9)

സത്യവും യാഥാർത്ഥ്യവും.


‘സത്യം’ എന്നവാക്കിന് ഗ്രീക്ക്ഭാഷയിൽ വെളിപ്പെട്ടത്, പ്രത്യക്ഷമായത് എന്നൊക്കെയാണ് അർത്ഥം. എന്നാൽ ഹെബ്രായഭാഷയിൽ ആശ്രയിക്കാവുന്നത് എന്ന വിപുലമായ ഒരു അർ‍ത്ഥതലമുണ്ട്‌. യേശുക്രിസ്തു അതിനാലാണ് പാപപരിഹാരത്തിനു ആശ്രയിക്കാവുന്നവൻ (സത്യം) ആകുന്നത്. യോഹന്നാൻ‍ സത്യം എന്ന വാക്ക് ഉപയോഗിച്ചിരിക്കുന്നത് മാനവജാതിയുടെ പാപപരിഹാരത്തിനുള്ള പരമമായതിനെ, മാറ്റമില്ലാത്തതിനെ,ഉന്നതമായതിനെ സൂചിപ്പിക്കാനാണ്. സംസ്കൃതഭാഷയിലെ പരമമായത് എന്ന അർ‍ത്ഥമാണ് യോഹന്നാൻ നല്കുന്നത്. സത്യജീവിതത്തിനുവേണ്ടി (പാപത്തിനു വഴിമാറത്ത ജീവിതം) മനുഷ്യനു ഹൈന്ദവ, ഇസ്ലാം വേദഗ്രന്ഥങ്ങൾ വഴി തുറക്കുന്നുണ്ടോ? തുടർ‍മാനമായുളള പാപത്തിന്‍റെ പരിഹാരമല്ലേ അതിൽ കാണാൻകഴിയൂ. എന്നാൽ പുതിയനിയമത്തിൽ എന്നേക്കുമുള്ള പാപപരിഹാരവും പാപം കൂടാതെ ജീവിക്കുന്നതിനുള്ള പുത്തൻ മാർ‍ഗ്ഗവും (വിശ്വാസം) തുറന്നുതരുന്നില്ലേ? ഖുറാൻ അങ്ങനെ ചെയ്യുന്നുണ്ടെങ്കിൽ ആ പുസ്തകത്തിന്‍റെ എഴുത്തുകാരൻ അങ്ങനെയുള്ള സത്യജീവിതം നയിച്ചിരുന്നോ? പാപം തുടർ‍മാനമായി ചെയ്യുന്നതും വേദചട്ടപ്രകാരം പാപപരിഹാരം ചെയ്യുന്നതും സത്യജീവിതമാണോ?

ഖുറാനിൽ പ്രവാചകൻ മുഹമ്മദിന്‍റെ സ്വന്തംപേരിൽ രേഖപ്പെടുത്തിയിട്ടുള്ള അദ്ധ്യായമാണ് നാല്പ്പത്തിഏഴാം അദ്ധ്യായം സൂറ മുഹമ്മദ്‌. അതിന്‍റെ നാലാം വാക്യം പറയുന്നതു സത്യനിഷേധികളെ കൊല്ലുന്നതിനെക്കുറിച്ചാണ്. അല്ലാഹുവിലും അവന്‍റെ റസൂലിലും വിശ്വസിക്കാത്തവർ ആണല്ലോ സത്യനിഷേധികൾ. യാതൊരുവിധ കുലക്കുള്ള ആഹ്വാനവും സത്യജീവിതമാണോ. എന്നാൽ യേശുവാകട്ടെ സകല മനുഷ്യരും രക്ഷിക്കപ്പെടണമെന്നും നിത്യജീവൻ പ്രാപിക്കണമെന്നും ഇച്ഛിക്കുന്നു.

(പു.നി.യോഹന്നാൻ 6:39,40 അവൻ എനിക്കു തന്നതിൽ ഒന്നും ഞാൻകളയാതെ എല്ലാം ഒടുക്കത്തെ നാളിൽ ഉയിർത്തെഴുന്നേല്പിക്കേണം എന്നാകുന്നു എന്നെ അയച്ചവന്‍റെ ഇഷ്ടം. 40 പുത്രനെ നോക്കിക്കൊണ്ടു അവനിൽ വിശ്വസിക്കുന്ന ഏവന്നും നിത്യജീവൻ ഉണ്ടാകേണമെന്നാകുന്നു എന്‍റെ പിതാവിന്‍റെ ഇഷ്ടം; ഞാൻ അവനെ ഒടുക്കത്തെ നാളിൽ ഉയിർത്തെഴുന്നേല്പിക്കും. ,

പു.നി.1തിമൊഥെയോസ് 2:4അവൻ സകലമനുഷ്യരും രക്ഷപ്രാപിപ്പാനും സത്യത്തിന്‍റെ പരിജ്ഞാനത്തിൽ എത്തുവാനും ഇച്ഛിക്കുന്നു. )

ഖുറാൻ മാതൃകയാക്കിക്കൊണ്ട് ഐ എസ് എന്ന ഭീകരർ ഖുറാനിലെ നയം വെളിപ്പെടുത്തിക്കൊണ്ട്‌ മനുഷ്യവർ‍ഗ്ഗത്തിനുള്ള ഭീഷണി ഈ കാലങ്ങളിൽ ഉണ്ടാക്കിക്കൊണ്ടിരിക്കുന്നു. അല്ലാഹുവിന്‍റെ മാർ‍‍ഗ്ഗത്തിൽ കുലചെയ്യുന്നതും കൊല്ലപ്പെടുന്നതും പാഴല്ല എന്നും നബി പറഞ്ഞിട്ടുണ്ട്. കാര്യങ്ങൾ ഇപ്രകാരം ആയിരിക്കെ ഇസ്ലാം എങ്ങനെ സമാധാനമാർ‍ഗ്ഗമാകും?എന്നാല്‍‍ യേശുവിൽ വിശ്വസിക്കാത്തവരെ മനുഷ്യൻ നശിപ്പിക്കുവാൻ യേശു ആഹ്വാനം ചെയ്യുന്നില്ല എന്നുള്ളതും ശ്രദ്ധേയമാണ്. മറ്റുള്ളവര്‍ക്കു ദോഷം വരുത്തുന്ന ഇത്തരം പ്രവണതകളെ ഓരോ മനുഷ്യനും തന്നില്‍ത്തന്നെ ഇല്ലായ്മ ചെയ്യുന്നതിനുള്ള തീവ്രവാദമാണ് യേശു മനുഷ്യരെ പഠിപ്പിച്ചത്. അതിലൂടെ തിന്മയില്ലാത്ത ഒരു സമൂഹത്തെ യേശുക്രിസ്തു ലക്ഷ്യമിടുന്നു. വിളിക്കപ്പെട്ടവരില്ല്‍‍ അനേകർ ഇപ്രകാരമുള്ള വിശ്വാസം സ്വീകരിക്കുന്നു എങ്കിലും വിശ്വാസത്തിന്‍റെ സ്ഥിരതയില്ലാത്തതിനാൽ വീണ്ടും പാപം ചെയ്യുന്നതായി കാണാം. മനഃപൂർവ്വം അല്ലാത്ത പാപങ്ങൾ ദൈവത്താൽ ക്ഷമിക്കപ്പെടുന്നു എങ്കിലും സ്ഥിരതയും ആരോഗ്യവുമുള്ള വിശ്വാസത്തിൽനിന്നു പാപം കൂടാതെ ജീവിക്കുവാൻ വചനം വീണ്ടും വിശ്വാസിയെ ഓർമ്മിപ്പിക്കുന്നു. എന്നാല്‍‍ ഇപ്രകാരമുള്ള ഒരു സ്ഥിരജീവിതം വിശ്വാസവീര്യത്തിന്‍റെയും സഹിഷ്ണുതയുടെയുംഫലമായി മനുഷ്യരിൽ ഉണ്ടാകുന്നു.

(പു.നി.റോമർ 14:23വിശ്വാസത്തിൽ നിന്നു ഉത്ഭവിക്കാത്തതൊക്കെയും പാപമത്രേ.പു.നി.1യോഹന്നാൻ 5:18,19 ദൈവത്തിൽനിന്നു ജനിച്ചിരിക്കുന്നവൻ ആരും പാപം ചെയ്യുന്നില്ല എന്നും നാം അറിയുന്നു; ദൈവത്തിൽനിന്നു ജനിച്ചവൻ തന്നെത്താൻ സൂക്ഷിക്കുന്നു; ദുഷ്ടൻ അവനെ തൊടുന്നതുമില്ല. 19 നാം ദൈവത്തിൽനിന്നുള്ളവർ എന്നു നാം അറിയുന്നു. സർവ്വലോകവും ദുഷ്ടന്‍റെ അധീനതയിൽ കിടക്കുന്നു. )

ഇസ്ലാം സഹോദരരേ രണ്ടു പ്രവാചകന്മാരുടെ ഉപദേശവും ജീവിതവും സാക്ഷ്യങ്ങളും താരതമ്യം ചെയ്യുക.

യാഥാര്‍ത്ഥ്യം എന്ന വാക്കിനു മാറ്റങ്ങള്‍‍ക്കു വിധേയമാകുന്നത് എന്നാണ് അര്‍ത്ഥം. മനുഷ്യൻ പാപിയാണ് എന്നുള്ളത് ഒരു യാഥാ൪ഥ്യമാണ്. അതിൽനിന്ന് മാറുവാൻ അവനു ബാദ്ധ്യതയുണ്ട്. ആകാശവും ഭൂമിയും അതിലുള്ളതെല്ലാം യാഥാര്‍ത്ഥ്യങ്ങളാണ്. ഇതെല്ലാം മാറിപ്പോകും. എന്നാല്‍‍ ദൈവവും അവിടുത്തെ ഇഷ്ടം ചെയ്യുന്നവനും എന്നേക്കും നിലനില്ക്കും. ദേഹേച്ഛകളുള്ള പാപിയായ മനുഷ്യന്‍ സത്യത്തിൽ ജീവിക്കാൻ കഴിയാത്തവൻ ആയി തിന്മക്കു വഴിമാറുക എന്നുള്ള യാഥാര്‍ത്ഥ്യം വിട്ടുകളഞ്ഞു യേശുവിൽ വിശ്വസിക്കുന്നതിലൂടെ സത്യത്തിൽ ജീവിക്കുവാൻ വചനം സഹായിക്കും.

(“എന്‍റെ വചനത്തിൽ നിലനില്ക്കുന്നു എങ്കിൽ നിങ്ങൾ വാസ്തവമായി എന്‍റെ ശിഷ്യന്മാരായി, സത്യം അറികയും സത്യം നിങ്ങളെ സ്വതന്ത്രന്മാർ ആക്കുകയും ചെയ്യും” എന്ന് പറഞ്ഞു. (പു.നി.യോഹന്നാന്‍‍ 8:32)

ക്രിസ്ത്യാനികൾ എന്ന് നാമം സ്വീകരിച്ചിട്ടുള്ളവർ മനഃപൂർവ്വ പാപങ്ങളുടെ അടിമകളായി ഇന്നും ജീവിക്കുന്നു എങ്കിൽ അവർ മേല്‍‍സൂചിപ്പിച്ചിട്ടുള്ള വചനം അറിഞ്ഞിട്ടില്ലാത്തവർ ആണ്. സത്യത്തിലുള്ള, പാപം അറിയാത്ത, മാനസാന്തരം ആവശ്യമില്ലാത്ത ഒരു ജീവിതം യേശു നയിച്ചിരുന്നു. അല്ലാഹു ധാരാളം പൊറുത്തു കൊടുക്കുന്നവനാണ് എന്നുള്ളതായ ദൈവസ്നേഹത്തിന്‍റെ മര്‍മ്മം മുഹമ്മദ്‌ ഖുര്‍‍ആനിൽ ആവർത്തിക്കുന്നത് താനും പാപത്തിൻകീഴിൽ ജീവിക്കുന്നതിനാലാണ്. മനുഷ്യരെ സത്യത്തിൽ വഴി നടത്തുവാൻ വന്ന യേശുക്രിസ്തു ഇങ്ങനെ ചോദിക്കുന്നുണ്ട്.

‘(നിങ്ങളിൽ ആർ എന്നെ പാപത്തെക്കുറിച്ചു ബോധം വരുത്തുന്നു’? (പു.നി.യോഹന്നാന്‍ 8:46)

പ്രവാചകൻ മുഹമ്മദ്‌പോലും യേശുവിൽ വിശ്വസിച്ചു പാപമോചനം നേടേണ്ടവനാണ്. കാരണം നിയമത്തിന്‍കീഴിലുള്ള മനുഷ്യജീവിതം സ്നാപകയോഹന്നാനോടുകൂടി അവസാനിച്ചിരിക്കെ പ്രവാചകൻ വീണ്ടും നിയമങ്ങൾ പഠിപ്പിക്കുകയാണല്ലോ ചെയ്തത്. ദൈവനിയമത്തിന്‍റെ നീതി പാപമനുഷ്യനിൽനിന്നു പുറപ്പെടുകയില്ലെന്നു വചനം വെളിപ്പെടുത്തുന്നു. നീതിയുള്ള ജീവിതം പുറപ്പെടുവിക്കുന്നതിന് മനുഷ്യനെ സഹായിക്കുന്ന പുതിയനിയമപ്പുസ്തകം ക്രിസ്തുമതം എന്നല്ല ക്രിസ്തുമാർഗ്ഗം അല്ലെങ്കിൽ വിശ്വാസമാര്‍ഗ്ഗം എന്നാണു കാണിച്ചുതരുന്നത്.

(അപ്പൊസ്തലന്മാരുടെ പ്രവർത്തികൾ 9:2 ദമസ്കൊസിൽ ഈ മാർഗ്ഗക്കാരായ വല്ല പുരുഷന്മാരെയോ സ്ത്രീകളെയോ കണ്ടാൽ അവരെ പിടിച്ചു കെട്ടി യെരൂശലേമിലേക്കു കൊണ്ടുവരുവാന്തക്കവണ്ണം അവിടത്തെ പള്ളികൾക്കു അവനോടു അധികാരപത്രം വാങ്ങി.)

4. ഇസ്ലാംമതം (താരതമ്യവും)

ക്രിസ്തുമാര്‍‍ഗ്ഗത്തെ ഏറ്റവും താഴ്ത്തിക്കെട്ടുവാൻ ശ്രമം നടത്തുന്ന ഒരു മതമാണത്. തിരുത്തലുകളും കൈകടത്തലുകളും നടന്ന ഒരു പുസ്തകമാണ് സത്യവേദം എന്ന് അവർ പഠിപ്പിച്ചുവരുന്നുണ്ട്. എന്നാല്‍‍ അവരുടെ പ്രസംഗങ്ങളുടെ ആധികാരികതക്കുവേണ്ടി അവര്‍‍ ആ പുസ്തകം ഉപയോഗിക്കുന്നുമുണ്ട്. തിരുത്തൽ വരുത്തി എന്ന് പറയുമ്പോൾ മൂലരേഖ കാണിക്കാൻ അവർക്ക് ഒട്ടു കഴിയുന്നതുമില്ല. (നബിയുടെ പക്കൽ അത് ഉണ്ടായിരുന്നു എന്ന് ഖുറാൻ പറയുന്നുമുണ്ട്.)

സത്യവേദം നിലനില്‍ക്കെ എ ഡി ആറാം നൂറ്റാണ്ടിൽ രേഖപ്പെടുത്തിയതാണ് ഖുറാൻ. അതിനുശേഷമാണ് ഇസ്ലാം (സമാധാനം) എന്ന പേരിലുള്ള മതം രൂപംകൊണ്ടത്‌. അപ്പോഴാകട്ടെ ഭാരത്തിൽ ഹിന്ദുമതം എന്ന പേരിൽ ഒരു മതം ഉണ്ടായിരുന്നില്ല. ദൈവികവിഷയങ്ങളിലുള്ള മനുഷ്യരുടെ അഭിപ്രായങ്ങൾ വ്യത്യാസപ്പെട്ടിരിക്കുന്നു. കാരണം പാപിയായ മനുഷ്യൻ വ്യത്യസ്ത കോണുകളിൽനിന്നു വ്യത്യസ്ത ആവശ്യങ്ങള്‍‍ക്കായി പ്രത്യേകമായി തിന്മക്കുള്ള പരിഹാരംപോലും കണ്ടെത്തുന്നു. അതുകൊണ്ടാണ് വ്യത്യസ്ത മതം (അഭിപ്രായം) ലോകത്തിലുള്ളത്.

ഖുറാൻ അദ്ധ്യായം 109 സൂറ കാഫിറൂൻ ആയത്ത് 6 ഇങ്ങനെ പറയുന്നുമുണ്ടല്ലോ?

‘നിങ്ങള്‍ക്ക് നിങ്ങളുടെ മതം. എനിക്ക് എന്‍റെ മതവും’.

ക്രിസ്തുവിലുള്ള കാര്യങ്ങൾ സംബന്ധിച്ച് ഒരു പൂര്‍‍ണ്ണതയിൽ എത്തുവാൻ കഴിയാതെ അതിനെ പൂര്‍‍ണ്ണമായി തള്ളാനും സ്വീകരിക്കാനും കഴിയാത്ത അവസ്ഥയും മുഹമ്മദ്‌ പ്രവാചകനിൽ കാണാം.

ഖുറാന്‍ 18 സൂറ കഹ്ഫ്‌ വാക്യം 27 ഇങ്ങനെ പറയുന്നുണ്ട്‘താങ്കള്‍‍ക്കു ബോധനം നല്‍കപ്പെട്ടിരിക്കുന്ന താങ്കളുടെ നാഥനില്‍‍നിന്നുള്ള വേദ ഗ്രന്ഥം ഓതുക. അവന്‍റെ വചനങ്ങളെ ഭേദഗതി ചെയ്യുന്ന ആരുമില്ല’.

ഈ വാക്യം പ്രവാചകൻ വായിച്ചിരുന്ന സത്യവേദത്തെക്കുറിച്ചാണെന്ന് വ്യക്തമാണ്. തിരുത്തല്‍‍ വരുത്തുവാൻ ആര്‍‍ക്കും സാദ്ധ്യമല്ലാതിരിക്കെ അതിന്‍റെ ഭൌതികകൃത്യത ഇന്നും അന്വേഷിക്കുന്ന ഇസ്ലാംമതനേതൃത്വം മൂഢസ്വര്‍‍ഗ്ഗം ലക്ഷ്യമിട്ടു യാത്ര ചെയ്യുന്നവർ ആണ്.

ഖുറാന്‍ 6 സൂറ അഅ്റാഫ് 157 ഇങ്ങനെ പറയുന്നുണ്ട്. ‘തങ്ങളുടെപക്കലുള്ള തൌറാത്തിലും ഇഞ്ചീലിലും എഴുതപ്പെട്ടുകാണുന്ന, അക്ഷരാഭ്യാസം ലഭിക്കാത്ത പ്രവാചകനായ ദൂതനെ പിന്തുടരുന്നവരാണവർ. അദ്ദേഹം അവരോട് നന്മ കല്‍പ്പിക്കുകയും തിന്മ വിരോധിക്കുകയും ചെയ്യും. എല്ലാ നല്ല സാധനങ്ങളും അദ്ദേഹം അവര്‍ക്ക് അനുവദിച്ചുകൊടുക്കുകയും ചീത്തയായവ നിരോധിക്കുകയും ചെയ്യും. തങ്ങളുടെ ഭാരങ്ങളെയും തങ്ങ ളുടെമേലുണ്ടായിരുന്ന ചങ്ങലകളെയും അവരില്‍‍നിന്നദ്ദേഹം ഇറക്കിവെക്കുകയും ചെയ്യും. അതുകൊണ്ടദ്ദേഹത്തിൽ വിശ്വസിക്കുകയും, ബഹുമാനിക്കുകയും അദ്ദേഹത്തോടൊപ്പം ഇറക്കപ്പെട്ട പ്രകാശത്തെ പിന്തുടരുകയും ചെയ്തവരാരോ അവർതന്നെ വിജയികൾ’.

ഈ പ്രസ്താവനയില്‍നിന്നും പ്രവാചകനും അവിടുന്നിൽ വിശ്വസിച്ചു പാപഭാരവും പാപബന്ധനവും നീക്കേണ്ടതായിരുന്നു. അവിടുന്നില്‍‍ വിശ്വസിക്കുന്നവർ നിത്യജീവൻ അനുഭവിക്കും എന്നല്ലേ പ്രവാചകൻ പറഞ്ഞത്. ഇസ്ലാംസഹോദരരേ, ദൈവാന്വേഷികളെ നിങ്ങൾ വിഷമസന്ധിയിലാണ്. ഇന്നുതന്നെ തീരുമാനം എടുക്കൂ. ഇസ്ലാം മതത്തിലാകട്ടെ സത്യജീവിതം നയിക്കുന്നതിനുള്ള മാര്‍‍ഗ്ഗമോ അടയാളങ്ങളോ സാക്ഷ്യങ്ങളോ ഇല്ല. അതിലാകട്ടെ സത്യവേദത്തിലെ ഏകദൈവവിശ്വാസം ജീവിതകൽപ്പനകൾ നല്കുന്നതോടൊപ്പം ശാസ്ത്രപിന്‍ബലത്തിൽ അവതരിപ്പിക്കുന്നു. പ്രത്യേകമായി, കവിതകൾ പഠിക്കുക ഹൃദിസ്ഥമാക്കുക എന്നുള്ള മാനുഷിക കഴിവുകളെ ഉപയോഗിച്ചും എളുപ്പമാക്കുന്നു. സത്യവേദത്തിലും ഈ രീതി കാണാൻകഴിയും. അതിലാകട്ടെ ഇയ്യോബ്, സങ്കീര്‍ത്തനങ്ങൾ, സദൃശവാക്യങ്ങൾ, സഭാപ്രസംഗി, ഉത്തമഗീതം, വിലാപങ്ങൾ എന്നിവ ഇത്തരത്തിലുള്ള പുസ്തകങ്ങളാണ്. എന്നാല്‍‍ മലയാള പരിഭാഷയായ സത്യവേദം ഹൃദിസ്ഥമാക്കുക അത്ര എളുപ്പമല്ല. അതിനാലാണ് ‘യഹോവയുടെ പുസ്തകത്തിൽ അന്വേഷിച്ചു വായിച്ചുനോക്കുവാൻ’ യഹോവ മനുഷ്യരോട് ആവശ്യപ്പെടുന്നത്. അത് അവരവരുടേതായ ഭാഷയില്‍ത്തന്നെ.

(പ.നി.യെശയ്യാവ് 34:16യഹോവയുടെ പുസ്തകത്തിൽ അന്വേഷിച്ചു വായിച്ചു നോക്കുവിൻ; അവയിൽ ഒന്നും കാണാതിരിക്കയില്ല; ഒന്നിന്നും ഇണ ഇല്ലാതിരിക്കയുമില്ല; അവന്‍റെ വായല്ലോ കല്പിച്ചതു; അവന്‍റെ ആത്മാവത്രേ അവയെ കൂട്ടിവരുത്തിയതു.,)

(പു.നി.1കൊരിന്ത്യർ 14:10 ലോകത്തിൽ വിവിധ ഭാഷകൾ അനവധി ഉണ്ടു; അവയിൽ ഒന്നും തെളിവില്ലാത്തതല്ല.)

ദൈവം എത്ര സ്നേഹവാനും ഉന്നതനും ആണ്.പഴയനിയമഭക്തരിൽ ഏറ്റവും സൌമ്യൻ ദൈവദാസനായ മോശെ ആയിരുന്നു. എന്നാല്‍‍ തന്നിൽ വസിച്ചിരുന്ന പാപം വരുത്തിയ കോപം എന്ന ദോഷം കനാനിൽ പ്രവേശിക്കുന്നതില്‍‍നിന്നും അദ്ദേഹത്തെ തടഞ്ഞു കളഞ്ഞു. പാപം വരുത്തുന്ന ദോഷങ്ങൾ എത്ര ദയനീയമാണ്?

മനുഷ്യര്‍ക്ക്‌ വിടുതൽ (മോചനം) നല്കുന്നതിൽ മോശെയും യേശുവും തങ്ങളുടെതായ ദൌത്യം വിജയകരമായി നിര്‍വ്വഹിച്ചവർ ആണ്. ഒന്ന് മനുഷ്യഅടിമത്തവും മറ്റൊന്ന് പാപഅടിമത്തവും ആണെന്നുമാത്രം.

യഹോവയുടെ പദ്ധതി ലക്ഷ്യമിടുന്നത് ക്രിസ്തുവിൽ വിശ്വസിക്കുന്ന മനുഷ്യരെ മാത്രം നിത്യജീവനിലേക്ക്‌ പ്രവേശിപ്പിക്കുക എന്നുള്ളതാണ്. ഇങ്ങനെയുള്ള വിശ്വാസത്തിന്‍റെ നിഴല്‍‍രൂപം ധാരാളമായി പഴയനിയമത്തിൽ കാണാൻകഴിയും.

ദൈവവും മനുഷ്യനും കുരിശിൽ സംഗമിക്കുന്ന മാര്‍‍ഗ്ഗമാണ് ക്രിസ്തു മാര്‍‍ഗ്ഗം അഥവാ വിശ്വാസമാര്‍‍ഗ്ഗം. പാപം സംബന്ധിച്ച് ഒരുമിച്ചു കുരിശിൽ മരിച്ചു ഉയിര്‍‍ത്തെഴുന്നേറ്റു ദൈവത്തോടൊപ്പം യാത്ര ചെയ്യുന്ന മാ൪ഗ്ഗമാണത്. ഇമ്മാനൂവേൽ എന്ന പേരിന്‍റെ അർത്ഥം ദൈവം നമ്മോടുകൂടെ എന്നാകുന്നുവല്ലോ.

(പു.നി.മത്തായി 1:22 “കന്യക ഗർഭിണിയായി ഒരു മകനെ പ്രസവിക്കും. അവന്നു ദൈവം നമ്മോടുകൂടെ എന്നർത്ഥമുള്ള ഇമ്മാനൂവേൽ എന്നു പേർ വിളിക്കും” )

ഖുറാനിൽ എഴുതിയതുപോലെ മനുഷ്യനെ അധമനാക്കിയ ദൈവം മനുഷ്യൻ അധമനാക്കപ്പെടുന്നതിനു മുമ്പു എപ്രകാരം ആയിരുന്നുവോ അതിലും ഉപരിയായി, സൃഷ്ടി (അടിമ) എന്നതിലും ഉപരിയായി ദൈവത്തിന്‍റെ ആത്മാവുള്ള ദൈവമകനായി വീണ്ടും ജനിപ്പിക്കുന്നു. മനുഷ്യനെ പാപത്തിലടച്ചുകളഞ്ഞ ക്രിസ്തുതന്നെ മനുഷ്യസാദൃശ്യമുള്ള സ്വന്തം ശരീരത്തിൽ ശിക്ഷ ഏറ്റെടുത്തു കുരിശിൽ മരിക്കുന്നു. അതിശയകരമായ ഈ ആലോചന മനുഷ്യബുദ്ധിയോ, ശാസ്ത്രമോ അംഗീകരിക്കുന്ന ഒന്നല്ല. സങ്കീര്‍‍ത്തനക്കാരൻ വര്‍ണ്ണിക്കുന്നത് ഇങ്ങനെയാണ്,

(‘യഹോവ തന്നെത്താൻ വെളിപ്പെടുത്തി ന്യായവിധി നടത്തിയിരിക്കുന്നു; ദുഷ്ടൻ സ്വന്തകൈകളുടെ പ്രവൃത്തിയിൽ കുടുങ്ങിയിരിക്കുന്നു.തന്ത്രിനാദം. സേല’. പ.നി.സങ്കീര്‍‍ത്തനങ്ങൾ 9:16)

കൽപ്പനാലംഘനത്തിലൂടെ മനുഷ്യനു ലഭിച്ച നന്മതിന്മകളെക്കുറിച്ചുള്ള പൈശാചികഅറിവ് മനുഷ്യനിൽ തകര്‍‍ക്കപ്പെട്ടു അവൻ പുതിയ സൃഷ്ടിയായിത്തീരുന്നു. ഇതിലൂടെ ആദിയിലെ ദേഹിയായ ആദാമിലും ഉപരിയായി പിശാചിനാൽ വഞ്ചിക്കപ്പെടാത്ത ക്രിസ്തുവിന്‍റെ ആത്മാവുള്ളവനായി പുതിയദേഹി വിശ്വാസത്താൽ സത്യജീവിതം നയിക്കുന്നതിനു ഇടയാകുന്നു.
സത്യവേദപുസ്തകത്തിലെ ദൈവവിശ്വാസം.

പഴയനിയത്തിലെയും പുതിയനിയമത്തിലെയും ദൈവവിശ്വാസം വ്യത്യസ്തമാണ്. ഉൽപ്പത്തിപ്പുസ്തകത്തിൽ നാം കാണുന്ന, കൽപ്പനകൾ ലഭിക്കാതിരുന്ന മനുഷ്യര്‍‍ അദൃശ്യനായ ദൈവത്തെ അംഗീകരിച്ചു വിശ്വസിച്ചു മഹത്വം കൊടുത്തു ജീവിച്ചിരുന്നു. കൽപ്പനകൾ കൂടാതെയുള്ള അവരുടെ ജീവിതത്തിൽ പാപം കണക്കിട്ടിരുന്നില്ല. എന്നാല്‍‍ കൽപ്പനകൾ ലഭിച്ചവർ ആകട്ടെ പാപം ചെയ്തപ്പോഴും അനുതാപത്തെ ദൈവം ക്ഷമിച്ചിരുന്നു.കാരണം അവരിൽ പാപം വസിക്കുന്നു എന്നുള്ളത് ദൈവം അറിയുന്നുണ്ട്. അനുതാപം ഇല്ലാത്ത ഹൃദയകാഠിന്യമുള്ള യിസ്രായേൽജനത്തെയാണ്‌ ദൈവം ശിക്ഷിച്ചത്.

പുതിയനിയമത്തിലാകട്ടെ അനുതാപം ദൈവം അംഗീകരിക്കുന്ന ഒന്നാണ് എങ്കിലും തുടര്‍ച്ചയായുള്ള പാപജീവിതം ദൈവം ക്ഷമിക്കുന്നില്ല. പാപത്തിനു കാരണമാകുന്ന പാപജഡം നീക്കപ്പെട്ട മനുഷ്യൻ തന്‍റെ വിശ്വാസത്തിന്‍റെ ഫലം പുറപ്പെടുവിക്കുവാൻ നിയമിക്കപ്പെട്ടിരിക്കുന്നു. യഹൂദമതം ഉള്‍പ്പെടെയുള്ള മതഗ്രന്ഥങ്ങളിൽ നിന്നും വ്യത്യസ്തമായി പുതിയനിയമത്തിൽ വിശ്വാസത്തിനു ഒരു പുത്തൻ വ്യാഖ്യാനവും നല്‍കിയിരിക്കുന്നു. ഈ വിശ്വാസമാകട്ടെ നിലനില്‍ക്കുന്നതായ നന്മയുള്ള ജീവിതഫലം പുറപ്പെടുവിക്കുന്നതിനുള്ളതാണ്. പാപജഡം നീക്കുന്നതിലൂടെ മനുഷ്യനെ നീതിമാന്‍‍ ആക്കുന്ന ക്രിയയാണ് അതിൽ നടക്കുന്നത്. മനുഷ്യബുദ്ധിക്ക് അംഗീകരിക്കാ൯ കഴിയാത്തതായ യാതൊന്നും അതിൽ ഇല്ല.

('ലോകവും അതിലുള്ളത് ഒക്കെയും ഉണ്ടാക്കിയ ദൈവം സ്വര്‍ഗ്ഗത്തിനും ഭൂമിക്കും നാഥനാകകൊണ്ടു കൈപ്പണിയായ ക്ഷേത്രങ്ങളിൽ വാസം ചെയ്യുന്നില്ല. അവിടുന്ന് വല്ലതിനും മുട്ടുള്ളവൻ എന്നപോലെ മാനുഷ കൈകളാൽ ശുശ്രൂഷ ആവശ്യപ്പെടുന്നില്ല.’അപ്പൊ. പൃവൃത്തികൾ 17:24,25)

ഈ ദൈവത്തെ മനുഷ്യൻ ആരാധിക്കേണ്ടത് ദൈവം ക്രിസ്തുവിലൂടെ നല്കുന്ന അവിടുത്തെ ആത്മാവിലും ക്രിസ്തുവിലും ആണ്.

(പു.നി.യോഹന്നാന്‍‍ 4:23,24 23 സത്യനമസ്കാരികൾ പിതാവിനെ ആത്മാവിലും സത്യത്തിലും നമസ്കരിക്കുന്ന നാഴിക വരുന്നു; ഇപ്പോൾ വന്നുമിരിക്കുന്നു. തന്നേ നമസ്കരിക്കുന്നവർ ഇങ്ങനെയുള്ളവർ ആയിരിക്കേണം എന്നു പിതാവു ഇച്ഛിക്കുന്നു. 24 ദൈവം ആത്മാവു ആകുന്നു; അവനെ നമസ്കരിക്കുന്നവർ ആത്മാവിലും സത്യത്തിലും നമസ്കരിക്കേണം.)

ക്രിസ്തുവിൽ വെളിപ്പെട്ടതായ മനുഷ്യപ്രകൃതിയിലേക്ക് മനുഷ്യൻ മാറുക എന്നുള്ളതാണ് ദൈവതാല്‍പ്പര്യം. ആ നിവൃത്തിയിലേക്കാണ് സുവിശേഷം (പാപപരിഹാരം, സദ്വാര്‍ത്ത) മനുഷ്യനെ നയിക്കുന്നത്. വിശ്വാസത്തിലുള്ള ഈ മര്‍മ്മത്തെ സ്വീകരിക്കുവാനുംതള്ളിക്കളയുവാനും ദൈവം മനുഷ്യന് സ്വാതന്ത്ര്യം നല്കിയിരിക്കുന്നു. മനുഷ്യശാസ്ത്രത്തെ തകര്‍‍ക്കുന്നതാണ് ദൈവശാസ്ത്രം.

(പു.നി.1 കൊരിന്ത്യർ 1:19-21 “ജ്ഞാനികളുടെ ജ്ഞാനം ഞാൻ നശിപ്പിക്കയും ബുദ്ധിമാന്മാരുടെ ബുദ്ധി ദുർബ്ബലമാക്കുകയും ചെയ്യും” എന്നു എഴുതിയിരിക്കുന്നുവല്ലോ. 20 ജ്ഞാനി എവിടെ? ശാസ്ത്രി എവിടെ? ഈ ലോകത്തിലെ താർക്കികൻ എവിടെ? ലോകത്തിന്‍റെ ജ്ഞാനം ദൈവം ഭോഷത്വമാക്കിയില്ലയോ? 21 ദൈവത്തിന്‍റെ ജ്ഞാനത്തിൽ ലോകം ജ്ഞാനത്താൽ ദൈവത്തെ അറിയായ്കകൊണ്ടു വിശ്വസിക്കുന്നവരെ പ്രസംഗത്തിന്‍റെ ഭോഷത്വത്താൽ രക്ഷിപ്പാൻ ദൈവത്തിന്നു പ്രസാദം തോന്നി. )

സത്യവേദത്തിലെ ദൈവം ഏകനാണ്. അവിടുന്ന് ആദിയിലെ ആദാമിനെപ്പോലെ മനുഷ്യരൂപത്തിൽ വെളിപ്പെട്ടപ്പോൾ പുത്രനായി അവതരിച്ചു. അവിടുത്തെ ആത്മാവ് അവിടുന്നിലൂടെ മനുഷ്യരിൽ വസിക്കേണ്ടുന്ന പരിശുദ്ധാത്മാവ് ആയി. ഇത് ഏകത്തമാണ്. പുത്രനിൽ ദൈവം വസിച്ചതുപോലെ മനുഷ്യരില്‍‍ ക്രിസ്തുവും പരിശുദ്ധാത്മാവും വസിക്കുന്നത് ചട്ടപ്രകാരമുള്ള വിശ്വാസം സൂക്ഷിക്കുന്നവരില്‍‍ പൂര്‍ണ്ണജീവിതം പുറപ്പെടുവിക്കുവാനാണ്‌.

മനുഷ്യജീവിതവ്യവസ്ഥയിൽ ദൈവം, ദേഹി, ദേഹം, എന്നീ വ്യവസ്ഥകൾ കാണാൻകഴിയും. സ്ത്രീ എന്നുള്ളത് ദേഹിയുടെ പ്രതീകവും പുരുഷൻ എന്നുള്ളത് ദേഹത്തിന്‍റെ പ്രതീകവുമാണ്. ഒരു സ്ത്രീയുടെ (ദേഹി) ജീവിതം ആദിയിൽ പിതാവിന്‍റെ (ദൈവം) സംരക്ഷണയിലാണ്. ആ ബന്ധത്തിലാകട്ടെ പാപം (ലൈംഗികത) ഇല്ല. എന്നാല്‍‍ അവൾ പിന്നീട് ഭര്‍ത്താവിന്‍റെ (പിശാചു,ദേഹം) സംരക്ഷണയിലേക്കു മാറ്റപ്പെടുന്നു. ആ ബന്ധത്തിലാകട്ടെ പാപം (ലൈംഗികത) ഉണ്ട്. തുടര്‍‍ന്ന് ഭർത്താവിന്‍റെ മരണശേഷം സ്ത്രീ (ദേഹി) താ൯ ജന്മം നല്കിയ പുത്രന്‍റെ (ക്രിസ്തു) സംരക്ഷണയിൻകീഴിലേക്ക് മാറ്റപ്പെടുന്നു. അവിടെ അവൾ പാപത്തിൽ (ലൈംഗികത) നിന്ന് സ്വതന്ത്രമാക്കപ്പെട്ടു വിധവ (ദൈവത്തില്‍ ആശ്രയിക്കുന്നവൾ) ആയിത്തീരുന്നു. ബുദ്ധിപരമായി ചിന്തിക്കുന്ന ഏവ൪ക്കും ഈ മര്‍‍മ്മം സ്വീകരിച്ചു ദേഹം എന്ന ഭര്‍ത്താവില്ല്‍നിന്നു മരണത്തിലൂടെ സ്വാതന്ത്ര്യം പ്രാപിച്ചു ദേഹിയെ പുത്രന്‍റെ സംരക്ഷണയിൻകീഴിലേക്ക് മാറ്റാവുന്നതാണ്. പിതാവിന്‍റെ സംരക്ഷണം, ഭര്‍ത്താവിന്‍റെ സംരക്ഷണം, പുത്രന്‍റെ സംരക്ഷണം എന്നിങ്ങനെയാണല്ലോ സ്ത്രീയുടെ ജീവിതക്രമം.

‘പുത്രന്‍‍ നിങ്ങള്‍ക്കു സ്വാതന്ത്ര്യം വരുത്തിയാൽ നിങ്ങൾ സാക്ഷാൽ സ്വതന്ത്രർ ആകും’. (പു.നി.യോഹന്നാൻ 8:36)

ദേഹികളെയെല്ലാം പുത്രനായ യേശുക്രിസ്തുവിന്‍റെ സംരക്ഷണയിൻകീഴിലേക്ക് കൊണ്ടുവരുന്നതിന്‍റെ നിഴൽരൂപമാണ് മനുഷ്യജീവിതക്രമം. വിശ്വസിക്കാം,രക്ഷ പ്രാപിക്കാം.

ദൈവത്തിനു ശാരീരികസന്താനം ഇല്ല. ശാരീരികസന്താനം എന്നുള്ളത് പാപം അല്ലെങ്കിൽ ജഡവ്യവസ്ഥയാണ്‌. മനുഷ്യജഡം പോലുള്ള ആത്മരൂപമാണ് ക്രിസ്തു.

ജഡത്താൽ ജനിച്ചത്‌ ജഡമാണെന്നും ആത്മാവിനാൽ ജനിച്ചത്‌ ആത്മാവ് (ദേഹി) ആണെന്നും’ അവിടുന്ന് അരുളിച്ചെയ്തിട്ടുമുണ്ട്. (പു.നി.യോഹന്നാൻ 3:6)

അവിടുത്തെ ജനനം അത്ഭുതജനനമാണെന്ന് ഖുറാനും സമ്മതിക്കുന്നുണ്ട്. ദൈവപ്രവൃത്തിയിലൂടെ ശുദ്ധമനുഷ്യനി‍ല്‍നിന്നു പൂര്‍ണ്ണസ്ത്രീ ഉണ്ടാകുന്നതും ദൈവപ്രവൃത്തിയിലൂടെ കന്യകയിൽനിന്നു ശുദ്ധമനുഷ്യൻ ഉണ്ടാകുന്നതും ആദാമിലും ക്രിസ്തുവിലും കാണാം. അതിലൂടെയാണ് മനുഷ്യ ജീവിതവും ക്രമപ്പെടുത്തിയിരിക്കുന്നത്. നമുക്ക് വിശ്വസിക്കാം. രക്ഷനേടാം......... നല്ലവനായ ആ ഗുരു ഉപമിച്ചതുപോലെ ഈ എഴുത്തുകാരനും ഉപമിക്കട്ടെ. മനുഷ്യജീവിതം ഒരു ഉറക്കംപോലെ എന്തൊക്കെയോ സംഭവിക്കുന്ന ഒന്നാകുന്നു. ഉറക്കത്തിൽ സ്വപ്നം കണ്ടു ഞെട്ടിയുണ൪ന്നു അരുതാത്തത് സംഭവിച്ചു എന്ന് പറഞ്ഞു വിലപിക്കുന്ന മനുഷ്യനെപ്പോലെ മനുഷ്യജീവിതം അരുതാത്തത് സംഭവിക്കുന്ന ഒന്നാണ്. സ്വപ്നംപോലെ കഴിഞ്ഞ ജീവിതത്തിൽ അരുതാത്തത് സംഭവിച്ചതോര്‍‍ത്തു അനുതപിക്കുക. ഉറക്കത്തിൽ സംഭവിക്കുന്നത്‌ സുബോധത്തിൽ സംഭവിക്കുന്നില്ലല്ലോ. സുബോധം അനുതാപം എന്നിവയിലൂടെ ദൈവം ക്രിസ്തുവിലൂടെ ആഗ്രഹിക്കുന്നത് മാത്രം ജീവിതത്തിൽ സംഭവിക്കട്ടെ. ക്രിസ്തുവിൽ സ്നേഹാദരങ്ങൾ.....

ക്രിസ്തുവിന്‍റെ വ്യക്തിത്വം

അവിടുത്തെ വ്യക്തിത്വത്തെ വ്യത്യസ്ത കോണുകളിലൂടെയാണ് സഭകൾ നോക്കിക്കാണുന്നത്. അങ്ങനെ ചെയ്യുമ്പോൾത്തന്നെ ആ കാര്യങ്ങൾ പഠിപ്പിക്കുന്നവരും പഠിപ്പിക്കാത്തവരും ആ കൂട്ടത്തിൽ ഉണ്ട്. കത്തോലിക്കാ സഭപോലുള്ള യാഥാസ്ഥിതികസഭകൾ അവിടുത്തെ ദൈവത്വത്തെ മാത്രം പരാമർശിക്കുകയും മനുഷ്യത്വത്തെ വിട്ടുകളയുകയും ചെയ്യുന്നുണ്ട്.പാപങ്ങൾക്കുള്ള പരിഹാരം കുമ്പസാരം നല്കുന്നതുകൊണ്ട് അവിടുത്തെ മരണത്തോടു അനുരൂപപ്പെടേണ്ടതിന്‍റെ ആവശ്യകത അവർ പഠിക്കുന്നില്ല. അതിനാല്‍‍ അവിടുത്തെ വ്യക്തിത്വത്തെ അവര്‍ക്ക് പഠിപ്പിക്കേണ്ടതായി വരുന്നതുമില്ല. എന്നാൽ മറ്റു സഭയിലെ അംഗങ്ങൾ അവിടുത്തെ വ്യക്തിത്വത്തെ പഠിക്കുന്നവരാണ്. അതിലാകട്ടെ മൂന്നു വിധത്തിലുള്ള അഭിപ്രായങ്ങൾ കാണാൻകഴിയും.

1.അവിടുന്ന് മനുഷ്യനെപ്പോലുള്ളവൻ ആയിരുന്നു.

2. അവിടുന്ന് പാപം ചെയ്യാൻ കഴിയാത്ത പൂര്‍‍ണ്ണമനുഷ്യൻ ആയിരുന്നു.

3. അവിടുന്ന് പാപം ചെയ്യാൻ സാദ്ധ്യതയുള്ള ജഡികമോഹങ്ങളെ മരിപ്പിച്ച ആളായിരുന്നു.

മാനുഷികനിരൂപണങ്ങൾ ഇവ്വിധം ആയിരിക്കെ അവിടുന്ന് പാപം ഇല്ലാത്തവൻ ആണെന്നും പാപം ചെയ്തിട്ടില്ലാത്തവൻ ആണെന്നും പാപം അറിയാത്തവൻ ആണെന്നും പാപം ഒഴികെയുള്ള കാര്യങ്ങളിലാണ് പരീക്ഷിക്കപ്പെട്ടതെന്നും വചനവ്യാഖ്യാതാക്കൾ രേഖപ്പെടുത്തിയിരിക്കുന്നു. മുകളിൽ സൂചിപ്പിച്ച മൂന്ന് അഭിപ്രായങ്ങളിൽ രണ്ടാമത് കാണുന്ന അഭിപ്രായമാണ് ശരിയായുള്ളത്. അവിടുന്ന് ന്യായപ്രമാണകൽപ്പനകളുടെ നീതി പുറപ്പെടുവിച്ചു ജീവിച്ച നല്ല മനുഷ്യൻ ആയിരുന്നു. കൽപ്പന അനുസരിച്ച് ജീവിച്ച ജീവിതം ആയിരുന്നില്ല അവിടുത്തെത്. അവിടുന്ന് നിയമത്തിന്‍റെ കര്‍ത്താവ്‌ ആയിരിക്കെ അതിന്‍റെ നീതി മാത്രമാണ് അവിടുന്ന് ചെയ്തത്. അവിടുത്തെ കണ്ണുകള്‍‍ ഒരു ശിശുവിന്‍റെതുപോലെ നിഷ്കളങ്കമായതായിരുന്നു. അതിനാലാണ് അവിടുന്ന് പാപപരീക്ഷകളിൽ ഉൾപ്പെടാതെ ജീവിച്ചത്. മനുഷ്യജനനത്തില്‍‍നിന്നു വ്യത്യസ്തമായുള്ള ജനനവും കാമക്രോധലോഭമോഹാദികൾ ഇല്ലാതെ ജീവിക്കുവാൻ അവിടുത്തെ സഹായിച്ചു. അവിടുന്നില്‍‍ കണ്ടതായ ഇത്തരത്തിലുള്ള പ്രത്യേകമായ ആ തനിമയിലേക്കു വിശ്വാസവീര്യത്തിലൂടെ മനുഷ്യനും കടന്നുവരാവുന്നതാണെന്നു അവിടുന്ന് പറഞ്ഞു. ദൈവവരം ലഭിക്കുന്നതിലൂടെ യുവതലമുറയ്ക്ക് തങ്ങളുടെ ബ്രഹ്മചര്യവും കന്യകാത്വവും ദൈവത്തിനു സമർപ്പിച്ച് ഗുരുവിനെപ്പോലെ ആയിത്തീരാവുന്നതാണ്. കുടുംബസ്ഥര്‍ക്കും സമാനമായ പൂർണ്ണതയുള്ള ജീവിതം നയിക്കാവുന്നതാണ്.

(“അഭ്യാസം തികഞ്ഞവൻ എല്ലാം ഗുരുവിനെപ്പോലെ ആകും”. (പു.നി.മത്തായി10:25. പു.നി. ലൂക്കോസ് 6:40)

സുവിശേഷം ബുദ്ധിക്കു നിരക്കാത്തത് ആര്‍ക്കു?

ലോകത്തിലുള്ള മഹാഭൂരിപക്ഷം ജനവും ഏതെങ്കിലുമൊരു മതത്തിന്‍കീഴിൽ ജീവിക്കുന്നവർ ആകുന്നു. നിരീശ്വരവാദികള്‍-യുക്തിവാദികൾ - ചുരുക്കമേ ഉള്ളു. ഓരോരുത്തരും അവരവരുടെ മതത്തെക്കുറിച്ച് ബാല്യം മുതൽ പഠിക്കുന്നതിനാൽ അവർ പഠിക്കുന്നതാണ് ശരിയായത് എന്ന് അവർ കരുതുന്നു. എന്നാല്‍ ആത്മീകതയെക്കുറിച്ചു വ്യക്തിപരമായി കൂടുതൽ പഠിക്കുന്നവർ മറ്റു മതഗ്രന്ഥങ്ങളില്‍‍നിന്നും വേദം (അറിവ്) അന്വേഷിക്കുന്നു. അപ്പോള്‍‍ മാത്രമേ തങ്ങളുടെ മതത്തിന്‍റെ അപൂര്‍‍ണ്ണത കണ്ടെത്താൻ അവര്‍‍ക്ക് കഴിയുന്നുള്ളു. എന്നാൽ തങ്ങൾ സ്വീകരിച്ച മതം ഏറ്റവും ശരിയെന്നു കരുന്നവര്‍ക്ക് തങ്ങളുടെതായ മതചടങ്ങുകൾ തള്ളിക്കളഞ്ഞുകൊണ്ട് ക്രിസ്തു പാപപരിഹാരത്തിനു നല്കിയ സാക്ഷ്യത്തിൽ വിശ്വസിക്കുക എന്നുള്ളത് ബുദ്ധിക്കു നിരക്കാത്തത് ആകുന്നു. ക്രിസ്തുവിന്‍റെ സാക്ഷ്യത്തിലുള്ള മര്‍‍മ്മം വിശദീകരിക്കുമ്പോൾ അത്തരത്തിലുള്ളതായ മര്‍മ്മം അവരുടെ ഗുരുക്കന്മാർ വിശദീകരിക്കാത്തതിനാൽ അത് അവര്‍ക്ക് ഭോഷത്വമായിത്തീരുന്നു. തന്നെ അനുഗമിക്കാൻ ഇച്ഛിക്കുന്ന ഏതൊരുവനും തന്‍റേതായ മതസങ്കൽപ്പങ്ങൾ ത്യജിക്കുവാനും കുരിശുമായി തന്നെ അനുഗമിക്കുവാനും ബാദ്ധ്യതയുണ്ട് എന്ന് യേശു അരുളിച്ചെയ്തു. എന്നാല്‍‍ ഇത് അക്ഷരീയമായി ചെയ്യുന്നതിന് ക്രിസ്തീയത മനുഷ്യനെ പ്രബോധിപ്പിക്കുന്നില്ല. ക്രിസ്തീയതയിലുള്ള എല്ലാ പിരിവുകളും ഓരോരോ മതങ്ങൾ ആകുന്നു. അതിനാല്‍ത്തന്നെ വിശ്വാസമാ൪ഗ്ഗത്തെ അംഗീകരിക്കുവാൻ അവർ തയ്യാറാകുന്നില്ല. മാത്രവുമല്ല, ഓരോ മതത്തിനും അനേകം നേതാക്കന്മാർ ഉണ്ടാകുന്നതും സ്ഥാനമാനങ്ങൾ ലഭിക്കുന്നതും ഐക്യത്തെ തകര്‍ക്കുന്നതിനുള്ള പിശാചിന്‍റെ ലക്ഷ്യവുമാണ്. ഇത്തരത്തിലുള്ള ക്രിസ്തീയസഭകളുളള ലോകമാണ് ഇന്നത്തെ ക്രൈസ്തവലോകം.

(ക്രിസ്തുവിന്‍റെ ഉപദേശത്തിൽ നിലനില്ക്കാതെ അതിർ കടന്നുപോകുന്ന ഒരുത്തനും ദൈവം ഇല്ല’. (പു.നി.2 യോഹന്നാന്‍‍ 9)

ക്രിസ്തീയ വിശ്വാസത്തിന്‍റെ ഭാഗമായ സ്നാനത്തെക്കുറിച്ചു അല്പ്പം കാര്യങ്ങൾ.

വിവിധ മതങ്ങളുടെ ഒരു മുഖ്യമായ ആശയമാണ് സ്നാനം എന്നുള്ളത്. മിക്കവാറും എല്ലാ ജീവികളും ജലത്തില്‍‍ സ്നാനപ്പെടുന്നതായി കാണാം. ശരീരത്തെ പൂര്‍ണ്ണമായി വെള്ളത്തില്‍‍ മുക്കുന്നതിലൂടെ ഒരു ആശ്വാസം അതിലൂടെ ലഭിക്കുന്നതായും കാണാം. ഉഷ്ണിക്കുന്നവന് ആശ്വാസം ലഭിക്കുമ്പോൾ അഴുക്കു പറ്റിയവന് ശുദ്ധീകരണം വരുന്നതായും അതില്‍‍ കാണാം. എന്നാല്‍പഴയനിയമപ്പുസ്തകത്തില്‍ രാജാക്കന്മാരുടെ രണ്ടാം പുസ്തകം അഞ്ചാം അദ്ധ്യായത്തില്‍‍ കുഷ്ഠരോഗം സുഖമാക്കപ്പെട്ട ഒരു മനുഷ്യനെക്കുറിച്ച് എഴുതിയിട്ടുണ്ട്.

(‘അവന്‍ ചെന്ന് ദൈവപുരുഷന്‍റെ വചനപ്രകാരം യോര്‍ദ്ദാനിൽ ഏഴു പ്രാവശ്യം മുങ്ങി; അവന്‍റെ ദേഹം ചെറിയ ബാലന്‍റെ ദേഹം പോലെ ആയി; അവന്‍‍ ശുദ്ധനായ്‌തീര്‍‍ന്നു’. (പ.നി.2 രാജാക്കന്മാര്‍ 5:14)

ഇത്തരത്തിലുള്ള പ്രവര്‍ത്തനങ്ങൾ ഇന്ന് കാണുക വിരളമാണ്. എന്നാല്‍‍ കുഷ്ഠരോഗം പോലുള്ള പാപം കഴുകപ്പെടുക എന്നുള്ളതാണ് ഇതിന്‍റെ പൊരുളായി പുതിയനിയമം കാണിച്ചുതരുന്നത്.

പുതിയനിയമപ്പുസ്തകത്തിൽ രണ്ടു വിധത്തിലുള്ള സ്നാനം കാണാന്‍കഴിയും.

(1). യോഹന്നാന്‍സ്നാപകൻ നല്കിയ മാനസാന്തരസ്നാനം.

മാനസാന്തരം എന്ന വാക്കിനു മനസ്സിനുണ്ടാകുന്ന സ്ഥാനമാറ്റം എന്ന് പറയാം. നിലവില്‍ നില്‍ക്കുന്ന സ്ഥാനത്തുനിന്നു മറ്റൊരു സ്ഥാനത്തേക്ക് മാറുന്നു എന്നും പറയാം . യോഹന്നാന്‍‍ നല്കിയ സ്നാനത്തിലൂടെ,തങ്ങളുടെ പാപങ്ങൾ ഏറ്റുപറയുന്നതിലൂടെ, അവര്‍‍ യേശുവിന അറിയുവാന്‍‍ തക്കവിധത്തിലേക്ക് തങ്ങളുടെ മനസ്സിനെ ഉയര്‍ത്തുന്നു.

(പ.നി.സങ്കീര്‍‍ത്തനങ്ങൾ 25:1 യഹോവേ, നിങ്കലേക്കു ഞാൻ മനസ്സു ഉയർത്തുന്നു;)

പാപിയായ മനുഷ്യന്‍റെ മനസ്സും ഏറ്റുപറച്ചിലിലൂടെ കഴുകപ്പെട്ട മനസ്സും ഇവിടെ കാണാം. സത്യത്തില്‍‍ വ്യക്തിയുടെ മനസ്സിന്‍റെ സ്ഥാനമാറ്റം ഇവിടെ കാണാം. പു.നി.മര്‍‍ക്കോസ് ഒന്നിന്‍റെ പതിനഞ്ചാം വാക്യം ഇങ്ങനെ പറയുന്നുണ്ട്.

‘മാനസാന്തരപ്പെട്ട് സുവിശേഷത്തില്‍‍ വിശ്വസിക്കുക’.

മനുഷ്യനു മാനസാന്തരസ്നാനം എന്നുള്ളത് സുവിശേഷത്തിൽ വിശ്വസിക്കുന്നതിനുള്ള ആദ്യപടിയാണ്. മാനസാന്തരസ്നാനത്തിനു വിധേയപ്പെടുന്ന മനുഷ്യന്‍‍ യേശു നല്കുന്ന പാപപരിഹാരം എപ്രകാരമുള്ള ഒന്നാണെന്ന് അറിഞ്ഞുകഴിയുമ്പോൾ, അത് വിശ്വാസത്താലുള്ള ഒന്നാണെന്ന് വെളിപ്പെടുമ്പോൾ മരണത്തിലൂടെ ലഭിക്കുന്ന പാപപരിഹാരത്തിന്‍റെ പ്രതീകമായി ആ മനുഷ്യന്‍‍ വിശ്വാസസ്നാനം സ്വീകരിക്കുന്നു. ഇത് പിതാവ് പുത്രന്‍‍ പരിശുദ്ധാത്മാവ് എന്ന ഏക നാമത്തിലോ യേശുവിന്‍റെ നാമത്തിലോ സ്വീകരിക്കാവുന്നതാണ്. ഈ സ്നാനത്തിലൂടെ പാപത്തിനു കീഴ്പ്പെടാത്ത ഒരു പുതിയ മനുഷ്യനെ ദേഹിയില്‍‍ (ആത്മാവില്‍‍) വീണ്ടും ജനിപ്പിക്കുകയാണ് വചനം ചെയ്യുന്നത്. അപ്പൊസ്തലനായ പൗലൊസ്‌ ഇതിനെ ഇങ്ങനെ വ്യാഖ്യാനിക്കുന്നു…

(പു.നി.റോമര്‍ 6:6,7‘നാം ഇനി പാപത്തിനു അടിമപ്പെടാതവണ്ണം പാപശരീരത്തിനു നീക്കം വരേണ്ടതിനു നമ്മുടെ പഴയ മനുഷ്യന്‍ അവനോടുകൂടെ ക്രൂശിക്കപ്പെട്ടു എന്ന് നാം അറിയുന്നു. അങ്ങനെ മരിച്ചവന്‍ പാപത്തില്‍‍നിന്നു സ്വാതന്ത്ര്യം പ്രാപിച്ചിരിക്കുന്നു’.)

മനുഷ്യര്‍‍ ആരുംതന്നെയും ക്രിസ്തുവിനോടൊപ്പം ക്രൂശിക്കപ്പെടുന്നില്ല. എന്നാല്‍‍ സ്നാനം എന്ന പ്രതീകത്തിലൂടെ മരണവും അടക്കവും ഉയിര്‍പ്പിക്കപ്പെടുന്ന അവസ്ഥയും മനുഷ്യനു വിശ്വാസത്താൽ ലഭിക്കുന്നു. പാപി എന്നുള്ള സ്ഥാനത്തുനിന്നു മാറ്റപ്പെട്ടു അവന്‍‍ നീതിമാന്‍‍ എന്നുള്ള സ്ഥാനത്തേക്ക് ഉയര്‍ത്തപ്പെടുന്നു.

പാപി …….>സ്നാനം ........>നീതിമാന്‍‍

ക്രിസ്തുവിനെ അറിയുവാനാണു യോഹന്നാന്‍ സ്നാനം നല്കിയത്. ഇതേരീതിതന്നെ ഓരോ മനുഷ്യനും ഇന്നും സ്വീകരിച്ചുകൊണ്ട് വേണം യേശുവിനെക്കുറിച്ച് കേള്‍ക്കുവാൻ. എന്നാല്‍‍ പാപമോചനത്തെക്കാള്‍‍ വലുതായി ലോകത്തെ സമ്പാദിക്കാനാണ് സുവിശേഷം എന്നുള്ളതിനെ മനുഷ്യര്‍‍ ഇന്ന് കാണുന്നത്. അതിനാല്‍‍ വിശ്വാസസ്നാനം പോലും ആവശ്യമില്ലെന്നു വാദിക്കുന്നവര്‍‍ ഇവിടെ ഉണ്ട്. ശിശുക്കൾക്കു പാപബോധമില്ല. മുതിര്‍‍ന്നവരുടെ ഒരു നിരയായിരുന്നു യോഹന്നാന്‍‍സ്നാപകൻ കണ്ടത്. പാപബോധമുള്ള മുതിര്‍ന്ന ഏതൊരു മനുഷ്യനും സ്നാനം സ്വീകരിക്കണമെന്നുള്ളതാണ് ദൈവതാല്പ്പര്യം. അതിനാൽ ഇക്കാലങ്ങളിലുള്ളവർ മാനസാന്തരപ്പെട്ടു വിശ്വാസസ്നാനം സ്വീകരിക്കേണ്ടതാണ്. ശിശുക്കൾ വളര്‍‍ന്നു പാപബോധം ആകുംവരെ നനമതിന്മകളുടെ തിരിച്ചറിവിൽ അവരെ വള൪ത്താം. മനുഷ്യര്‍‍ എല്ലാവരുംതന്നെയും ആദാമ്യസന്തതികളും പിശാചിന്‍റെ മക്കളുമാണ്. അതിനാലാണ് അവനെ കൈക്കൊണ്ട് അവന്‍റെ പാപപരിഹാര അധികാരത്തിൽ വിശ്വസിച്ചു ദൈവമക്കൾ ആകുവാന്‍‍” വചനംമനുഷ്യനെ ക്ഷണിക്കുന്നത്.

(യോഹന്നാന്‍‍ 1:12 അവനെ കൈക്കൊണ്ടു അവന്‍റെ നാമത്തിൽ വിശ്വസിക്കുന്ന ഏവർക്കും ദൈവമക്കൾ ആകുവാൻ അവൻ അധികാരം കൊടുത്തു. )

മനുഷ്യന്‍‍ ജന്മനാ ദൈവമക്കള്‍‍ ആണെങ്കിൽ വീണ്ടും ഒരിക്കല്‍‍ എന്തിനു ദൈവമക്കള്‍‍ ആകണം?

മനുഷ്യജന്മം പാപം കൂടിച്ചേര്‍‍ന്ന ഒന്നാകുന്നു. ആ പാപവുമായിട്ടുള്ള ബന്ധം വേർപെടുത്തുകയാണ് ക്രിസ്തു ചെയ്യുന്നത്.ഇങ്ങനെ ദൈവത്താല്‍ത്തന്നെ പാപത്തിൽ അടയ്ക്കപ്പെട്ട സ്ഥാനത്തുനിന്ന് അവന്‍‍ വിശ്വാസസ്നാനത്തിനുശേഷം ഉദ്ധരിക്കപ്പെടുന്നു. എന്നാല്‍‍ സ്നാപകയോഹന്നാൻ ജന്മനാ പരിശുദ്ധാത്മാവിനാല്‍‍ നിറയപ്പെട്ടവൻ ആകുന്നു എങ്കിലും ക്രിസ്തുവിലൂടെയുള്ള പാപപരിഹാരം വിശ്വാസത്താല്‍‍ ലഭിച്ചിട്ടി ല്ലാത്തവൻ ആകുന്നു. അതിനാല്‍‍ അദ്ദേഹം ദൈവരാജ്യത്തിൽ ചെറിയവൻ ആയിരിക്കും.

(പു.നി.മത്തായി 11:11 സത്രീകളിൽ നിന്നു ജനിച്ചവരിൽ യോഹന്നാൻ സ്നാപകനെക്കാൾ വലിയവൻ ആരും എഴുന്നേറ്റിട്ടില്ല; സ്വർഗ്ഗരാജ്യത്തിൽ ഏറ്റവും ചെറിയവനോ അവനിലും വലിയവൻ എന്നു ഞാൻ സത്യമായിട്ടു നിങ്ങളോടു പറയുന്നു.)

(2) വിശ്വാസസ്നാനം.

പാപിയായ മനുഷ്യന്‍‍ ക്രിസ്തുവിനോടുകൂടെ മരിച്ചു അടക്കപ്പെട്ടു ഉയിര്‍ത്തെഴുന്നേല്ക്കുന്നതിന്‍റെ പ്രതീകം ആണത്. മനുഷ്യന്‍റെ മരണപുനരുത്ഥാനങ്ങൾ അക്ഷരീയമല്ലാത്തതും ഉപമയും അതിനാല്‍‍ വിശ്വാസവും ആകുന്നു. ഉയിര്‍‍ത്തെഴുന്നേറ്റ മനുഷ്യൻ ജീവന്‍റെ പുതുക്കത്തിൽ നടക്കുന്നതിനാണെന്നു വചനം സാക്ഷ്യമാണ്.
(പു.നി.റോമര്‍‍ 6:4,54 അങ്ങനെ നാം അവന്‍റെ മരണത്തിൽ പങ്കാളികളായിത്തീർന്ന സ്നാനത്താൽ അവനോടുകൂടെ കുഴിച്ചിടപ്പെട്ടു; ക്രിസ്തു മരിച്ചിട്ടു പിതാവിന്‍റെ മഹിമയാൽ ജീവിച്ചെഴുന്നേറ്റതുപോലെ നാമും ജീവന്‍റെ പുതുക്കത്തിൽ നടക്കേണ്ടതിന്നു തന്നേ. 5 അവന്‍റെ മരണത്തിന്‍റെ സാദൃശ്യത്തോടു നാം ഏകീഭവിച്ചവരായെങ്കിൽ പുനരുത്ഥാനത്തിന്‍റെ സാദൃശ്യത്തോടും ഏകീഭവിക്കും. )

ജീവന്‍റെ പുതുക്കത്തിൽ നടക്കുവാന്‍ സഹായിക്കുന്ന വിശ്വാസജീവിതം പാപരഹിതജീവിതമാര്‍ഗ്ഗമാണ്.

യേശുവിന്‍റെ സ്നാനം.

വിശ്വാസികളുടെ ഇടയില്‍‍ ഈ സ്നാനത്തെക്കുറിച്ചു വിവിധങ്ങള്‍‍ ആയ വെളിപ്പാടുകൾ ഉണ്ട്. മനുഷ്യര്‍ക്ക്‌ സ്നാപകയോഹന്നാന്‍റെ സ്നാനത്തിലൂടെ മനസ്സു മാറ്റപ്പെട്ടതുപോലെ യേശുവിന്‍റെ മനസ്സു ദൈവമനസ്സായി ഉയർത്തപ്പെടുകയായിരുന്നു അതിലൂടെ ചെയ്തത്. മനുഷ്യപദ്ധതിയിൽ പങ്കുകാരനാകുന്ന ദൈവം പാപം (ലൈംഗികത) ഒഴികെ മറ്റുള്ളതിൽ തീര്‍ത്തും മനുഷ്യനെപ്പോലെ ആകുന്നു. ഖുറാന്‍‍ വ്യാഖ്യാതാക്കൾ ആക്ഷേപിക്കുന്നതുപോലെ സ്ത്രീയില്‍‍നിന്നു ജനിക്കുന്നത് അപമാനമല്ല. അവര്‍ക്ക് സ്ത്രീ ദുശ്ശകുനമാണ്. വചനപ്രകാരം ഭൌതികമായി സ്ത്രീ എന്നുള്ളത് ഭാര്യയും സ്തനങ്ങള്‍ ശിശുവിന്‍റെ ഭക്ഷ്യസ്രോതസ്സും ആകുന്നു. സ്തനങ്ങൾ നുകരുന്ന ശിശുവിനു അത് ഒരിക്കല്‍‍ നീതിയും എന്നാൽ പിന്നീട് അനീതിയും ആകുന്നു. ആത്മികമായി സ്ത്രീ എന്നുള്ളത് ആത്മാവും സ്തനങ്ങൾ എന്നുള്ളത് വചനനിറവും ആകുന്നു. രക്ഷയുടെ വളര്‍ച്ചയിൽ വചനമാകുന്ന മായമില്ലാത്ത പാല്‍ നല്‍കിയാണ്‌ വചനത്തിൽ ശിശുക്കളായവരെ വള൪ത്തിക്കൊണ്ടു വരുന്നത്. വിവാഹനിശ്ചയത്തിൽ സ്തനങ്ങൾ ഒരു പ്രധാനപ്പെട്ട ഘടകമാണ് എന്ന് വചനത്തിൽ എഴുതിയിരിക്കുന്നു.
(ഉത്തമഗീതം 8: 8 നമുക്കു ഒരു ചെറിയ പെങ്ങൾ ഉണ്ടു; അവൾക്കു സ്തനങ്ങൾ വന്നിട്ടില്ല; നമ്മുടെ പെങ്ങൾക്കു കല്യാണം പറയുന്നനാളിൽ നാം അവൾക്കു വേണ്ടി എന്തു ചെയ്യും?)

രക്ഷയുടെ അടയാളമുള്ള ദേഹികളെ (വചന പരിജ്ഞാനം ) യേശു സ്വന്തമാക്കും.അങ്ങനെയുള്ള പാപം ഇല്ലാത്ത അവസ്ഥയിലേക്കാണ് മനുഷ്യനിലെ പാപത്തിലൂടെ ദൈവം നയിക്കുന്നതെന്ന് മനുഷ്യര്‍‍ക്ക്‌ കാണിച്ചുകൊടുക്കുകയാണ് ചെയ്യുന്നതു. മുപ്പതു വയസ്സുവരെയും പൂർണ്ണമനുഷ്യവ്യക്തിത്വത്തിലാണ് യേശു ജീവിച്ചത്. ന്യായപ്രമാണത്തിന്‍റെ നീതി പുറപ്പെടുവിക്കാ൯ കഴിയുന്ന മനസ്സും ശരീരവും യേശുവിൽ ഉണ്ടായിരുന്നു.

എന്നാൽ ആ സ്ഥാനത്തുനിന്ന് ദൈവമനസ്സു ലഭിക്കുന്ന സ്ഥാനത്തേക്ക് യേശു ഉയർത്തപ്പെട്ടു. മനുഷ്യസ്നാനത്തിലൂടെ പാപമനുഷ്യവ്യക്തിത്വം പൂര്‍ണ്ണമനുഷ്യവ്യക്തിത്വത്തിലേക്കു മാറ്റപ്പെടുന്നതുപോലെ യേശുവിന്‍റെ സ്നാനത്തിലൂടെ പൂര്‍‍ണ്ണമനുഷ്യവ്യക്തിത്വം പൂര്‍‍ണ്ണദൈവവ്യക്തിത്വത്തിലേക്കു മാറ്റപ്പെട്ടു. മനുഷ്യനുള്ള നീതി തന്നെയാണ് ക്രിസ്തുവിനും ബാധകമാകുന്നത്. അമ്മയില്‍‍നിന്നു ജനിക്കുന്ന മനുഷ്യൻ ഒരിക്കല്‍‍ മരിച്ചു പിന്നെ ന്യായവിധിയിലേക്ക് പോകുന്നതുപോലെ യേശുവിനും അത് ബാധകമാണ്. അങ്ങനെ ഒരു മനുഷ്യനായ യേശുവിനെ ദൈവം എന്നുള്ള നിലയിലേക്ക് ഉയര്‍‍ത്തുവാൻ മനുഷ്യനെ ദൈവം അനുവദിക്കുന്നു. പ്രിയ പൈതലേ, യേശുവിനെ ദൈവം എന്നുള്ള നിലയിലേക്ക് ഉയര്‍ത്തുവാൻ നിങ്ങള്‍‍ ഇഷ്ടപ്പെടുന്നുവോ? പാപങ്ങള്‍ ഏറ്റു പറഞ്ഞു അവിടുത്തെക്കുറിച്ചു പഠിക്കൂ. സ്നാനം സ്വീകരിക്കൂ. നിങ്ങളും ഉയർത്തപ്പെടൂ. നീതിമാനായി ജീവിക്കൂ. ഈ വാക്യം വയിക്കൂ....

(‘നമുക്ക് ഒരു ചെറിയ പെങ്ങള്‍ ഉണ്ട്; അവള്‍ക്കു സ്തനങ്ങൾ വന്നിട്ടില്ല; നമ്മുടെ പെങ്ങള്‍ക്ക് കല്യാണം പറയുന്ന നാളിൽ നാം അവള്‍ക്കു വേണ്ടി എന്ത് ചെയ്യും’?(പ.നി. ഉത്തമഗീതം 8:8)

പ്രിയ സ്നേഹിതാ ആത്മമണവാളന്‍ ആകുന്ന ക്രിസ്തു കാന്തയെ ചേര്‍‍ക്കുവാൻ വരുമ്പോള്‍‍ നിങ്ങളെ ചേര്‍ക്കുവാന്‍‍തക്കവണ്ണം നിങ്ങളിൽ വചന പരിജ്ഞാനംകണ്ടു അവിടുന്ന് വിവാഹ നിശ്ചയം ചെയ്തിരുന്നോ എന്ന് പരിശോധിക്കുക.

(‘നമുക്ക് ഒരു ശിശു ജനിച്ചിരിക്കുന്നു; നമുക്ക് ഒരു മകന്‍ നല്കപ്പെട്ടിരിക്കുന്നു; ആധിപത്യം അവന്‍റെ തോളിൽ ഇരിക്കും; അവന്നു അത്ഭുതമന്ത്രി, വീരനാം ദൈവം, നിത്യപിതാവു, സമാധാനപ്രഭു എന്നു പേര്‍‍ വിളിക്കപ്പെടും. (പ.നി. യെശയ്യാവ് 9:6)

ശിശുവായി വളര്‍ന്ന, അനുസരണമുള്ള മകനായി ജീവിച്ച, സകലത്തിലും ആധിപത്യമുള്ള അത്ഭുതമന്ത്രിയായ, വീരനാം ദൈവമായ,നിത്യപിതാവായ, സമാധാനപ്രഭുവിനോട് ചേരുവാന്‍‍ അവിടുത്തെ ആലോചനക്കു കീഴടങ്ങാൻ മനസ്സുള്ളവന്‍‍ ഭാഗ്യവാന്‍‍.
പട്ടുവസ്ത്രവും ആഭരണങ്ങളും ആവശ്യമോ?

പാപമുള്ള ജീവിതത്തിനു കാരണം പാപശരീരം ആകുന്നതുകൊണ്ട് അങ്ങനെയുള്ള പാപശരീരം അലങ്കരിക്കുന്നത് മറ്റുള്ളവർ മോഹിക്കുന്നതിനു ഇടയാകുന്നതിനാല്‍‍ മറ്റുള്ളവര്‍ക്ക്;

(‘ഇടര്‍ച്ച വരുത്തുന്ന മനുഷ്യന്നു അയ്യോ കഷ്ടം.അവന്‍റെ കഴുത്തിൽ വലിയോരു തിരികല്ലു കെട്ടി അവനെ സമുദ്രത്തിന്‍റെ ആഴത്തിൽ താഴ്ത്തിക്കളയുന്നത് അവന്നു നന്ന്’. (പു.നി. മത്തായി 18:6,7) 1പത്രൊസ് 3:3 നിങ്ങളുടെ അലങ്കാരം തലമുടി പിന്നുന്നതും പൊന്നണിയുന്നതും വസ്ത്രം ധരിക്കുന്നതും ഇങ്ങനെ പുറമേയുള്ളതല്ല,4 സൌമ്യതയും സാവധാനതയുമുള്ള മനസ്സു എന്ന അക്ഷയഭൂഷണമായ ഹൃദയത്തിന്‍റെ ഗൂഢമനുഷ്യൻ തന്നേ ആയിരിക്കേണം; അതു ദൈവസന്നിധിയിൽ വിലയേറിയതാകുന്നു.)

ത്രിത്വ മര്‍മ്മം

ബൈബിള്‍(സത്യവേദം)പറയുന്നത് അനുസരിച്ച് ദൈവത്തിന്‍റെ സ്വരൂപത്തിൽ ആണ് മനുഷ്യൻ സൃഷ്ടിക്കപ്പെട്ടിട്ടുള്ളത്‌.


(പ.നി. ഉൽപ്പത്തി 1:27 ഇങ്ങനെ ദൈവം തന്‍റെ സ്വരൂപത്തിൽ മനുഷ്യനെ സൃഷ്ടിച്ചു, ദൈവത്തിന്‍റെ സ്വരൂപത്തിൽ അവനെ സൃഷ്ടിച്ചു, ആണും പെണ്ണുമായി അവരെ സൃഷ്ടിച്ചു. )

ഇതിനെ ദൈവസാദൃശം എന്നും പറയാം. ഒന്നിനോട് ഒന്ന് സാദൃശം പറയുന്നത് ഉപമയാണ്. (ദൈവത്തെപ്പോലെയാണ് മനുഷ്യൻ. അതിനാല്‍‍ മനുഷ്യനെപ്പോലെയായിരുന്നു യേശുവും.) യേശു എല്ലാ കാര്യങ്ങളും ഉപമകളിലൂടെയാണ് അരുളിച്ചെയ്തിട്ടുള്ളത്.

(പു.നി. മത്തായി 13:35 “ഞാൻ ഉപമ പ്രസ്താവിപ്പാൻ വായ്തുറക്കും; ലോകസ്ഥാപനം മുതൽ ഗൂഢമായതു ഉച്ചരിക്കും” എന്നു പ്രവാചകൻ പറഞ്ഞതു നിവൃത്തിയാകുവാൻ സംഗതിവന്നു. )

തിരുവചനവെളിപ്പാട് അനുസരിച്ച് മനുഷ്യനിൽ രണ്ടു വ്യക്തികൾ ഉണ്ട്. ദേഹം, ദേഹി എന്നുള്ളത് ആണത്. ആദാം സുന്ദരരൂപത്തിൽ നിര്‍‍മ്മിക്കപ്പെട്ടു. അത് ദേഹി അഥവാ ആത്മാവ് ആയിരുന്നു. ആദാം പിശാചിനോട് കൂട്ട് കൂടിയപ്പോൾ അവൻ അധമൻ ആക്കപ്പെട്ടു.(ആദാം ഹവ്വാ എന്നിവർ ദേഹത്തിന്‍റെയും ദേഹിയുടെയും പ്രതീകങ്ങൾ ആകുന്നു. അവര്‍‍ രണ്ടു വ്യക്തികൾ ആയിരിക്കുമ്പോൾത്തന്നെ അവരുടെ പേര്‍ ആദാം എന്നാകുന്നു.

(പ.നി. ഉൽപ്പത്തി 5:2 സൃഷ്ടിച്ച നാളിൽ അവരെ അനുഗ്രഹിക്കയും അവർക്കു ആദാമെന്നു പേരിടുകയും ചെയ്തു.).

പിശാച് ദേഹിയോടൊപ്പം ദേഹത്തിൽ വസിക്കുന്നു എന്നും പറയാം. (ദൈവമനുഷ്യനും പിശാചും ഒരുമിച്ചു വസിക്കുന്നു.ആത്മാവ്+പിശാചു)(ഖുറാന്‍‍ അദ്ധ്യായം 95. 

(സൂറത്തുത്തീൻ 4,5 തീര്‍ച്ചയായും മനുഷ്യനെ നാം ഏറ്റവും നല്ല ഘടനയോടു കൂടി സൃഷ്ടിച്ചിരിക്കുന്നു.പിന്നീട്‌ അവനെ നാം അധമരില്‍ അധമനാക്കിത്തീര്‍ത്തു.)

ഭാര്യയും ഭര്‍‍ത്താവും ഭര്‍ത്തൃനിയമത്താൽ ബന്ധിപ്പിക്കപ്പെട്ടതുപോലെ ദേഹിയും ദേഹവും ബന്ധിപ്പിക്കപ്പെട്ടിരിക്കുന്നതു പാപത്തിന്‍റെ നിയമത്താൽ ആകുന്നു. ഭര്‍ത്തൃനിയമത്തിൻകീഴിൽ സ്ത്രീ മക്കള്‍ക്ക്‌ ജന്മം നൽകുന്നതുപോലെ പാപത്തിന്‍റെ നിയമത്തിൻകീഴിൽ ദേഹി പാപസ്വഭാവങ്ങൾ പുറപ്പെടുവിക്കുന്നു. (ഭാര്യക്കു സ്വന്തം ഭ൪ത്താവിന്‍റെ കുഞ്ഞിനു ജന്മം നല്കാൻ മാത്രമേ അധികാരമുള്ളു. അതുപോലെ ദേഹിക്കു പാപത്തിന്‍റെ സ്വഭാവം പുറപ്പെടുവിക്കുവാൻ മാത്രമേ അധികാരമുള്ളു. മക്കള്‍ക്ക്‌ ജന്മം നല്‍കുന്ന ബന്ധത്തിൽനിന്ന് ഭര്‍ത്താവ് മരിക്കുമ്പോളാകുന്നു സ്ത്രീ സ്വാതന്ത്ര്യം നേടുന്നത് സംഭവിക്കുന്നത്‌. അതുപോലെ പാപത്തിനു ജന്മം നല്‍കുന്ന ബന്ധത്തിൽനിന്ന് ദേഹി സ്വാതന്ത്ര്യം നേടുന്നത് ദേഹം (പാപം, പിശാചു) മരിക്കുമ്പോളാകുന്നു സംഭവിക്കുന്നത്‌. മനുഷ്യദേഹിയും ദേഹവും പാപംനിമിത്തം മരണത്തിനു വിധിക്കപ്പെട്ടിരിക്കുന്നു. എന്നാല്‍‍ ജീവിച്ചിരിക്കുമ്പോൾത്തന്നെ ഈ മരണശിക്ഷ പാപത്തിനു വേണ്ടി മരിച്ച ക്രിസ്തുവിനോടൊപ്പം ഏറ്റെടുക്കുന്നവൻ ചീത്തക്കള്ളനെപ്പോലെ ദേഹം മരിക്കുകയും തള്ളപ്പെടുകയും നല്ലകള്ളനെപ്പോലെ ഏറ്റുപറഞ്ഞുകൊണ്ട് ദേഹി രക്ഷിക്കപ്പെടുകയും ചെയ്യുന്നു. ഭര്‍ത്താവു മരിച്ചു ഭാര്യ വേറെ ഒരുവനു ആയിത്തീര്‍ന്നു മക്കള്‍ക്ക്‌ ജന്മം നല്കുന്നതുപോലെ പാപം മരിച്ചു ദേഹി ക്രിസ്തുവിന്‍റെത് ആയിത്തീര്‍‍ന്നു ദിവ്യസ്വഭാവത്തിനു ജന്മം നല്‍കുന്നു. (പിശാചും ദേഹിയും പാപത്തിന്‍റെ നിയമത്താൽ ബന്ധിപ്പിക്കപ്പെട്ടതുപോലെ ക്രിസ്തുവും ദേഹിയും സ്നേഹത്തിന്‍റെ നിയമത്താൽ അതായത് പരിശുദ്ധാത്മാവിനാൽ ബന്ധിക്കപ്പെടുന്നു.

ദേഹത്തിന്‍റെ (പാപം) മരണം ക്രിസ്തുവിനോടൊപ്പം ആയിരിക്കട്ടെ എന്നുള്ളതാണ് ദൈവമര്‍മ്മം. മുറിവ് ഉണ്ടാക്കിയവന്‍‍ മുറിവ് കെട്ടുന്നതുപോലെയാണ് ദൈവം ചെയ്യുന്നത്. മനുഷ്യനെ അധമൻ ആക്കിയവൻ അതിനുള്ള ശിക്ഷ ഏറ്റെടുത്തു എന്നതിൽ തെറ്റൊന്നും ഇല്ല. പാപത്തിൽ അടച്ച ദൈവം തന്നെത്താൻ വെളിപ്പെടുത്തിക്കൊണ്ട്‌ പാപത്തിന്‍റെ ന്യായവിധി ഒരു ശിക്ഷയായി കുരിശിൽ നിര്‍വ്വഹിക്കുന്നു.

(പ.നി. സങ്കീര്‍ത്തനങ്ങൾ 9:16 യഹോവ തന്നെത്താൻ വെളിപ്പെടുത്തി ന്യായവിധി നടത്തിയിരിക്കുന്നു; ദുഷ്ടൻ സ്വന്തകൈകളുടെ പ്രവൃത്തിയിൽ കുടുങ്ങിയിരിക്കുന്നു. തന്ത്രിനാദം. സേലാ. )

അതാണ്‌ യേശുവിന്‍റെ മരണവും പാപത്തിനുള്ള ന്യായവിധിയും.അതിലൂടെ മനുഷ്യവര്‍‍ഗ്ഗം നീതീകരിക്കപ്പെട്ടു. മുകളില്‍ എഴുതിയത് ഒന്നും ആരുടെയും മനുഷ്യബുദ്ധി അംഗീകരിക്കുന്ന ഒന്നല്ല. ദൈവംതന്നെ ബുദ്ധിയെ തുറക്കട്ടെ. ബുദ്ധിക്കു നിരക്കാത്തതു വിശ്വസിക്കാൻ കഴിയട്ടെ. രക്ഷ പ്രാപി ക്കട്ടെ.

(പു.നി.1കൊരിന്ത്യർ 1:21 ദൈവത്തിന്‍റെ ജ്ഞാനത്തിൽ ലോകം ജ്ഞാനത്താൽ ദൈവത്തെ അറിയായ്കകൊണ്ടു വിശ്വസിക്കുന്നവരെ പ്രസംഗത്തിന്‍റെ ഭോഷത്വത്താൽ രക്ഷിപ്പാൻ ദൈവത്തിന്നു പ്രസാദം തോന്നി. ).

ഭാര്യയും ഭര്‍‍ത്താവും ഭര്‍‍ത്തൃനിയമത്താൽ ബന്ധിപ്പിക്കപ്പെട്ടപ്പോൾ മുതൽ വചനപ്രകാരം അവര്‍‍ ഒരു ദേഹം ആയിത്തീര്‍ന്നിരിക്കുന്നു.

(പ.നി. ഉൽപ്പത്തി 2:24 അതുകൊണ്ടു പുരുഷൻ അപ്പനെയും അമ്മയെയും വിട്ടുപിരിഞ്ഞു ഭാര്യയോടു പറ്റിച്ചേരും; അവർ ഏക ദേഹമായി തീരും. ) 
അതുപോലെ ദേഹിയും ദേഹവും പാപത്തിന്‍റെ നിയമത്താൽ ബന്ധിപ്പിക്കപ്പെട്ട് ഒരു ദേഹമായി കാണപ്പെടുന്നു.

(പ.നി. ഉൽപ്പത്തി 5:2 സൃഷ്ടിച്ച നാളിൽ അവരെ അനുഗ്രഹിക്കയും അവർക്കു ആദാമെന്നു പേരിടുകയും ചെയ്തു. ) 

എന്നാൽ ഇങ്ങനെയുള്ള ഒരു ദേഹത്തിൽ രണ്ടു വ്യക്തികൾ ഉള്ളതുപോലെ മനുഷ്യനെപ്പോലെയുള്ള ദൈവത്തിലും രണ്ടു വ്യക്തികൾ ഉണ്ട്. ഭാര്യയും ഭര്‍‍ത്താവും നയിക്കപ്പെടുന്നത്‌ ഭര്‍ത്തൃനിയമത്താൽ ആയിരിക്കുമ്പോൾ ഒരു ആത്മാവിൽ ആകുന്നു ജീവിക്കേണ്ടത്. അത് ഭര്‍ത്താവിന്‍റെയും ഭാര്യയുടെയും മാനുഷാത്മാവാണ്. (1)ദേഹി+ദേഹം+പിശാചിന്‍റെനിയമം+(മാനുഷാത്മാവ്)------> പാപസ്വഭാവം

(2)ഭാര്യ+ഭര്‍‍ത്താവ്+ഭര്‍ത്തൃനിയമം+(ലൈംഗികബന്ധം) --------> മക്കള്‍‍

ഇതുപോലെ ദൈവത്തിലുള്ള രണ്ടു വ്യക്തികൾ (പിതാവും, പുത്രനും) സ്നേഹത്തിൽ ബന്ധിക്കപ്പെട്ട് ഒന്നായിരിക്കുമ്പോൾ അവരുടെ ആത്മാവാണ് പരിശുദ്ധാത്മാവ്. യിസ്രായേലിന്‍റെ ദൈവം പാപത്തിലൂടെയാണ് നീതി എന്തെന്നു കാണിച്ചുതരുന്നത്. പാപം മാനുഷാത്മാവോടൊത്തു ചേര്‍‍ന്നു മനുഷ്യഅവയവങ്ങള്‍‍ക്ക് ശക്തിപകർന്നു പാപം ചെയ്യുന്നന്നതുപോലെ ദേഹി പരിശുദ്ധാത്മാവോടൊത്തുചേര്‍‍ന്നു മനുഷ്യഅവയവങ്ങൾക്കു ശക്തി പകർന്നു നന്മ ചെയ്യിക്കുന്നു. അത് പാപം ക്രിസ്തു നീക്കിയിരിക്കുന്നു എന്നുള്ള വിശ്വാസം സ്വീകരിച്ചവരിൽ മാത്രം സംഭവിക്കുന്നു. ഇതാണ് വിശ്വാസം എന്നുള്ളതായ ദൈവവ്യവസ്ഥ ചെയ്യുന്ന ജീവിതരീതി.

ഒരു സ്ത്രീയുടെ ജീവിതവ്യവസ്ഥയിൽ മൂന്നു തലങ്ങൾ കാണാം. ആദിയില്‍‍ അവൾ പിതാവിന്‍റെ സംരക്ഷണത്തിൽ ലൈംഗികമായ ബന്ധമില്ലാതെ ജീവിക്കുന്നു. രണ്ടാമതായി അവള്‍‍ ഭര്‍ത്താവിന്‍റെ സംരക്ഷണത്തിൽ ലൈംഗികമായ ബന്ധത്തിൽ ജീവിക്കുന്നു. മൂന്നാമതായി അവള്‍‍ പുത്രന്‍റെ സംരക്ഷണത്തിൽ ലൈംഗികമായ ബന്ധത്തിൽനിന്ന് മോചനം പ്രാപിക്കുന്നു. സ്ത്രീയുടെ ജീവിതവെളിപ്പെടുത്തലിലൂടെ ഇത് ദേഹിയിലേക്ക് നയിക്കുന്നു. പിതാവായ ദൈവത്തോടൊപ്പമുള്ള ദേഹിയും പിശാചിനോടൊപ്പം വസിക്കുന്ന ദേഹിയും ക്രിസ്തുവിനോടോപ്പമുള്ള ദേഹിയും മൂന്ന് അവസ്ഥകളിൽ ആകുന്നു ജീവിക്കുന്നത്.

(പു.നി.യോഹന്നാന്‍‍ 8:36) ‘പുത്രന്‍‍ നിങ്ങള്‍‍ക്ക് സ്വാതന്ത്ര്യം വരുത്തിയാൽ നിങ്ങൾ (പാപത്തില്‍നിന്നു) സാക്ഷാൽ സ്വതന്ത്രർ ആകും.)

മനുഷ്യനില്‍‍ രണ്ടു വ്യക്തികളും ഒരു ആത്മാവും ഉള്ളതുപോലെ ദൈവത്തിലും രണ്ടു വ്യക്തികളും ഒരു ആത്മാവും ആണ് ഉള്ളത്.

ദേഹി+ദേഹം+മാനുഷാത്മാവ്=മനുഷ്യൻ. ഇത് ഏകമാണ്. അതായത് കൂടിച്ചേര്‍‍ന്ന ഒന്ന്.

പിതാവ്+പുത്രന്‍‍+പരിശുദ്ധാത്മാവ്=ദൈവം. ഇത് ഏകമാണ്. അതായത് കൂടിച്ചേ൪ന്ന ഒന്ന്.

മനുഷ്യന്‍‍ എന്നുള്ളത് ഒരു ത്രിത്വം ആണെങ്കിൽ ദൈവം എന്നുള്ളത് ഒരു ത്രിത്വം ആകുന്നു. അല്ല എങ്കിൽ അല്ല. അതില്‍‍ മൂന്ന് വ്യക്തികൾ ഇല്ല. രണ്ടു പേര്‍‍ മാത്രമാണ് അതിൽ ഉള്ളത്.

(പിതാവ് പുത്രനില്‍ വസിക്കുന്നു. പുത്രന്‍ പിതാവിൽ വസിക്കുന്നു.ദേഹി ദേഹത്തിൽ വസിക്കുന്നു.ദേഹം ദേഹിയില്‍‍ വസിക്കുന്നു.

ആദാം ഹവ്വായില്‍‍ വസിക്കുന്നു. ഹവ്വാ ആദാമിൽ വസിക്കുന്നു.)

മനുഷ്യനുമായുള്ള ബന്ധത്തിൽ ദൈവത്തിൽ രണ്ടു ഭാവങ്ങൾ ഉണ്ട്. ഒന്ന് പൂര്‍‍ണ്ണ ദൈവഭാവവും മറ്റൊന്ന് പൂര്‍‍ണ്ണമനുഷ്യഭാവവും. പൂര്‍‍ണ്ണ മനുഷ്യഭാവത്തിലേക്കാണ് ദൈവം മനുഷ്യനെ എത്തിക്കുന്നത്. പൂ൪ണ്ണ മനുഷ്യഭാവവും പൂര്‍ണ്ണ ദൈവഭാവവും ക്രിസ്തുവില്‍‍ സമ്മേളിച്ചിരുന്നു. സ്നേഹാശംസകള്‍............

(ഇതാ, ഞാന്‍ അകൃത്യത്തിൽ ജനിച്ചു,പാപത്തില്‍എന്‍റെ അമ്മ എന്നെ ഗര്‍ഭം ധരിച്ചു. അന്തര്‍‍ഭാഗത്തിലെ സത്യമല്ലോ നീ ഇച്ഛിക്കുന്നത്; ഹൃദയാന്ത൪ഭാഗത്തിൽ എന്നെ ജ്ഞാനം ഗ്രഹിപ്പിക്കേണമേ.(പ.നി.സങ്കീര്‍ത്തനങ്ങൾ 51:5)

10.നന്ദി

ഈ പുസ്തകത്തിന്‍റെ രചനയ്ക്കുവേണ്ടി പ്രാർത്ഥനയിലൂടെ എന്നെ സഹായിച്ച എല്ലാവരോടുമുള്ള നന്ദി അറിയിക്കുന്നു.എല്ലാ മഹത്ത്വവും ദൈവത്തിനുമാത്രം ഉള്ളതാകുന്നു.ഈ പുസ്തകത്തെക്കുറിച്ചുള്ള നിങ്ങളുടെ അഭിപ്രായങ്ങൾ‍ ഞങ്ങളെ അറിയിക്കാവുന്നതാണ്. പ്രഭാഷണങ്ങൾ‍ കേൾക്കുവാൻ‍ താല്പ്പര്യമുള്ളവർക്ക് പ്രഭാഷണങ്ങളുടെ CD യ്ക്കായി email അയക്കാവുന്നതാണ്. പ്രാർത്ഥനാവിഷയങ്ങൾ‍ അറിയിക്കുക. നിങ്ങൾക്കായി ഞങ്ങൾ‍ നിങ്ങളുടെ ആവശ്യങ്ങളിൽ‍ ദൈവത്തോട് യാചിക്കാം. email: eternallifeministries66@gmail.com

11.ഉപസംഹാരം

വയ്ക്കാത്ത ഇടത്തുനിന്നു എടുക്കുകയും വിതറാത്ത ഇടത്തുനിന്നു ശേഖരിക്കുകയും ചെയ്യുന്ന ദൈവആലോചനയാണ്‌ ദൈവികസ്വഭാവം പുറപ്പെടുവിക്കുന്ന മനുഷ്യനിൽ കാണാൻകഴിയുന്നത്‌. മനുഷ്യനില്‍‍ ജന്മവാസനകളായി ദൈവികസ്വഭാവം പുറപ്പെടുന്നില്ല. മത, സദാചാര ജീവിതപഠനത്തിലൂടെ നന്മതിന്മകളെക്കുറിച്ചുള്ള തിരിച്ചറിവിൽനിന്നു പാപത്തോടൊപ്പം നന്മയും ചെയ്യുന്ന മനുഷ്യപ്രവര്‍ത്തിയും ദൈവം ഇഷ്ടപ്പെടുന്നില്ല. എന്നാല്‍‍ ക്രിസ്തുവിലുള്ള വിശ്വാസത്തില്‍നിന്നു ദൈവികസ്വഭാവം പുറപ്പെടുവിക്കുക എന്നുള്ള അതിശയകരമായ ദൈവആലോചനയിലൂടെ-പുതിയനിയമത്തിലൂടെ –നടക്കുന്ന മനുഷ്യൻ അവസാനത്തേതിൽ മഹത്ത്വത്തിലേയ്ക്ക് കടന്നുപോകും. മനുഷ്യരക്ഷയ്ക്കുവേണ്ടി യഹോവയായ ദൈവം അവിടുത്തെ പുത്രനിലൂടെ നല്‍കിയ അതിശയകരമായ, സുവിശേഷപ്രസംഗം എന്ന ഭോഷത്വത്തിനായി ദൈവത്തിനു സ്തോത്രം

(വിശ്വസിക്കുന്നവരെ പ്രസംഗത്തിന്‍റെ ഭോഷത്വത്താൽ രക്ഷിപ്പാൻ ദൈവത്തിനു പ്രസാദം തോന്നി. (പു.നി.1കൊരിന്ത്യർ 1:21)

അനുബന്ധം

1.കോട്ടവും വ്യഭിചാരവുമുള്ള തലമുറ: ബുദ്ധിയിൽ ദൈവപ്രമാണമുണ്ടായിരിക്കെ പാപത്തിന്‍റെ
പ്രമാണം അവയവങ്ങളിലൂടെ നടപ്പിലാക്കുന്ന മനുഷ്യവര്‍ഗ്ഗം .
2. വ്യഭിചാരിണി: ദൈവം (ഭർത്താവ്) ജീവിച്ചിരിക്കെത്തന്നെ പിശാചുമായുള്ള (അന്യപുരുഷനുമായുള്ള) ബാന്ധവത്തിലൂടെ തിന്മയുടെ സ്വഭാവം (കുഞ്ഞ്) പുറപ്പെടുവിക്കുന്ന ദേഹി (ഭാര്യ).
3. പാനപാത്രം: യേശു തന്നെത്താൻ‍ അതിക്രമക്കാരുടെ കരങ്ങളിൽ ഏല്പ്പിച്ചു കൊടുക്കുക എന്നുള്ളത്. (അവിടുന്ന് ഈ പാനപാത്രം കുടിച്ചു.) ദൈവം നീതിമാനായ യേശുവിനെ മരണത്തിനു ഏല്പ്പിച്ചുകൊടുക്കാത്തതുപോലെ യാതൊരു പാപിയായ മനുഷ്യനെയും പാപപരിഹാരത്തിനായി ദൈവം ഇന്ന് കുരിശിൽ ഏല്പ്പിച്ചു കൊടുക്കുന്നില്ല. ഓരോ മനുഷ്യനും മതഅഭിപ്രായങ്ങൾ, യഹൂദമതത്തിന്‍റെതായാലും വെടിഞ്ഞ് തന്നെത്താൻ കുരിശിൽ മരണത്തിനു ഏല്പ്പിച്ചു (പാനപാത്രം) കൊടുക്കേണ്ടതാണ്. പ്രാണന്‍റെ രക്ഷ എന്നുള്ളത് യേശുക്രിസ്തുവിലുള്ള വിശ്വാസം എന്ന മനുഷ്യപങ്കാളിത്തത്തോടുകൂടി മാത്രമുള്ളതാണ്.(‘രക്ഷ യഹൂദന്മാരുടെ ഇടയിൽ നിന്നല്ലോ വരുന്നത്’. (പു.നി.യോഹന്നാൻ 4:22) സകലവും കഴിയുന്ന അബ്ബാ പിതാവുതന്നെ തന്നെ മരണത്തിനു ഏല്പ്പിച്ചു കൊടുക്കട്ടെ എന്നുള്ളതായ യേശുവിന്‍റെ ഇഷ്ടം യേശു തന്നെത്താൻ മരണത്തിനു ഏല്പ്പിച്ചു കൊടുക്കുക എന്നുള്ളതായ ദൈവത്തിന്‍റെ ഇഷ്ടത്തിനു വിധേയപ്പെടുകയുണ്ടായി. അവിടുത്തെ വാക്കുകളും ദുഃഖവും വായിക്കൂ. (പു.നി.മത്തായി 26:38-40, പു.നി. മർക്കൊസ്14:34-36). 
4.സ്നാനം: മരണം, അടക്കപ്പെടൽ, പുനരുത്ഥാനം.(യേശു ഈ സ്നാനംസ്വീകരിക്കുകയുണ്ടായി.) യേശുവിന്‍റെ മരണം അടക്കപ്പെടൽ പുനരുത്ഥാനം എന്നിവ നടന്നതുപോലെ ഓരോ മനുഷ്യനും കുരിശിൽ മരിച്ചു അടക്കം ചെയ്യപ്പെട്ടു ഉയിർത്തെഴുന്നേറ്റു (വിശ്വാസം) ദൈവത്തിനുവേണ്ടി ജീവിക്കേണ്ടവനാണ്. യേശുവിന്‍റെ വാക്കുകൾ അവിടുത്തെ ശിഷ്യരോട് ഇപ്രകാരമാണ്:(‘യേശു അവരോടു: ഞാൻ കുടിക്കുന്ന പാനപാത്രം നിങ്ങൾ കുടിക്കയും ഞാൻ ഏല്ക്കുന്ന സ്നാനം ഏല്ക്കയും ചെയ്യും നിശ്ചയം’. പു.നി.മർക്കൊസ് 10:39)ദൈവനിയമം സകല മനുഷ്യർക്കും ബാധകമായിരിക്കുന്നതുപോലെ ക്രിസ്തുവിനും ബാധകമാകുന്നു. അതുപോലെത്തന്നെ ക്രിസ്തുവിന്‍റെ പാപപരിഹാരത്തിന്‍റെ അതേരീതി തന്നെ സകല മനുഷ്യർക്കും ബാധകമാകുന്നു. (പു.നി.എബ്രായര്‍ 9:27,28)
 5. മരണവും പുനരുത്ഥാനവും: മനുഷ്യന്‍റെ പാപപരിഹാരം ക്രിസ്തുവിന്‍റെ മരണപുനരുത്ഥാനത്തോടു ഉപമിച്ചിരിക്കുന്നു. അത് അതിൽത്തന്നെ അതല്ല. കാരണം അത് സംഭവിച്ചിട്ടില്ലാത്തതാണ്. അതിനാൽ‍ അത് വിശ്വാസമാണ്. (ഭോഷത്വം) അവിടുന്ന് ഉപമകളിലൂടെ സംസാരിച്ചു.(പു.നി.മത്തായി 13:35 ) കർത്താവിന്‍റെ വാക്കുകളിലുള്ള കടുകും സൂചിക്കുഴയും നാം കാണുന്ന കടുകും സൂചിക്കുഴയും അല്ലല്ലോ?
 6. ശരീരവും രക്തവും: ശുശ്രൂഷയിൽ അത് പ്രതീകങ്ങളാണ്. ഉപയോഗിക്കുന്ന ഭക്ഷ്യവസ്തുക്കൾ അതിൽത്തന്നെ അതല്ല. (ഒരു വാക്കത്തിയിലോ കമ്പ്യൂട്ടറിലോ അതിൽത്തന്നെ തിന്മയില്ല. എന്നാൽ‍ അത് എന്തിനായി ഉപയോഗിക്കുന്നുവോ അത് അതിനായി മാറുന്നു.) അതുപോലെ ശരീരവും രക്തവും വിശ്വാസത്താൽ അപ്രകാരംതന്നെയാണ്.
7. മറപൊരുൾ: പഴയനിയമദൃഷ്ടാന്തങ്ങൾ സംഭവങ്ങൾ എന്നിവ ഓരോന്നിലൂടെയും ദൈവം ക്രിസ്തുവിന്‍റെ കാന്തയെ കാണിച്ചുതരുന്നു. വിശദമാക്കുമ്പോൾ, സത്യവേദത്തിൽ ദൈവം പാപത്തിലൂടെ ആരംഭിച്ചു നീതിയിലേക്കു നയിക്കുകയാണ് ചെയ്യുന്നത്. പൗലൊസിന്‍റെ ഭാഷയിൽ അത് ഇപ്രകാരമാണ്.എന്നാൽ ആത്മീകമല്ല പ്രാകൃതമത്രേ ഒന്നാമത്തേത്; ആത്മീകം പിന്നത്തേതിൽ വരുന്നു. (പു.നി.1കൊരിന്ത്യർ‍ 15:46) ദൃഷ്ടാന്തമായ “അവിവേകിയായ” നാബാലിന്‍റെ മരണത്തോടെ അബീഗയിൽ എന്ന “വിവേകമുള്ളവൾ” ദാവീദ് രാജാവിന്‍റെതായി മാറ്റപ്പെടുന്നു. അതായത് ജഡം എന്ന ഭർത്താവിന്‍റെ (നാബാൽ) മരണത്തോടുകൂടി ദേഹി എന്ന ഭാര്യ (അബീഗയിൽ) ക്രിസ്തു (ദാവീദ്) എന്ന രാജാവിന്‍റെതാക്കപ്പെടുന്നു. വായിച്ചു നോക്കുമല്ലോ!(പ.നി.1ശമുവേൽ 25:40-42 40 ദാവീദിന്‍റെ ഭൃത്യന്മാർ കർമ്മേലിൽ അബീഗയിലിന്‍റെ അടുക്കൽ ചെന്നു അവളോടു: നീ ദാവീദിന്നു ഭാര്യയായ്തീരുവാൻ നിന്നെ കൊണ്ടുചെല്ലേണ്ടതിന്നു ഞങ്ങളെ അവൻ നിന്‍റെ അടുക്കൽ അയച്ചിരിക്കുന്നു എന്നു പറഞ്ഞു. 41 അവൾ എഴുന്നേറ്റു നിലംവരെ തല കുനിച്ചു: ഇതാ, അടിയൻ യജമാനന്‍റെ ദാസന്മാരുടെ കാലുകളെ കഴുകുന്ന ദാസി എന്നു പറഞ്ഞു. 42 ഉടനെ അബീഗയിൽ എഴുന്നേറ്റു തന്‍റെ പരിചാര കികളായ അഞ്ചു ബാല്യക്കാരത്തികളുമായി കഴുതപ്പുറത്തു കയറി ദാവീദിന്‍റെ ദൂതന്മാരോടുകൂടെ ചെന്നു അവന്നു ഭാര്യയായി തീർന്നു. ) 
8. ഭോഷത്വം: ബുദ്ധിക്കു നിരക്കാത്തത്. 
9.വിശ്വാസം: കാണാത്തതുകൊണ്ട് ആവശ്യമായിരിക്കുന്ന ഒന്ന്. 
10.ആശ്രയം: കാണുന്നതിലുള്ളത്.
11.ബുദ്ധിയും യുക്തിയും: കണ്ടുമാത്രം അംഗീകരിക്കുന്നത്. 
12.ജഡം: പാപപ്രവണതകളുള്ള ദേഹം. (മൃതം) 
13. ശരീരം: ജീവനുള്ള മാംസം.
 14.ഉടമ്പടി: രണ്ടുപേർ ചേര്‍‍ന്ന് ഉഭയസമ്മതമുള്ളത്. 
15.കരാര്‍‍: ഒരാള്‍‍ മാത്രം ചെയ്യുന്ന സമ്മതം. 
16.പാപം:പിശാച്,പാപപ്രവര്‍‍ത്തി. 
17.അൽപ്പബുദ്ധി: പാപിയായ മനുഷ്യൻ. 
18.സൂക്ഷ്മബുദ്ധി: വിവേകിയായ മനുഷ്യൻ.
19.ജ്ഞാനം:കാര്യത്തെക്കുറിച്ചുള്ള അറിവ്. 
20.പരിജ്ഞാനം: കാര്യങ്ങൾ ചെയ്യാനുള്ള കഴിവ്. പരിശുദ്ധനെക്കുറിച്ചുള്ള അറിവ്. വിവേകം. 
21.സഹോദരന്‍‍(രി): പരിശുദ്ധാത്മാവും സ്ഥിരവിശ്വാസവും ഉള്ളവര്‍‍. 
22.ദൈവമക്കൾ: ദൈവാത്മാവ്നടത്തുന്നവർ.
 23.അഭിഷേകം: ദൈവികശുശ്രൂഷകൾ തുടങ്ങുന്നതിനുമുമ്പെ ദൈവം മനുഷ്യനു നല്‍കുന്ന പരിശുദ്ധാത്മശക്തി.

കടപ്പാട്: 

സത്യവേദപുസ്തകം (BSI). ബൈബിള്‍(POC). വിശുദ്ധഖുറാന്‍ (DC Books). ഋഗ്വേദം. മഹാഭാരതം (PS നായര്‍‍). പൂര്‍‍ണ്ണനായ ഗുരു (സ്വാമിജ്ഞാനോദയൻ). തത്ത്വമസി (സുകുമാർ അഴീക്കോട്). നല്ല മലയാളം- ആകാശവാണി കോഴിക്കോട്. നിത്യ സത്യത്തിലേക്ക്(എം.നാസർ മദനി).

അവസാനമായി ഇതുംകൂടി:

ഈ പുസ്തകത്തിൽ രേഖപ്പെടുത്തിയ അനേകം മര്‍‍മ്മങ്ങൾ മനുഷ്യബുദ്ധിക്കു നിരക്കുന്നതല്ല. എങ്കിലും ഈ ലേഖനം ദൈവവചന അടിസ്ഥാനത്തിൽ മാത്രം ചെയ്തതുകൊണ്ട് നിങ്ങളുടെ മുന്‍‍പിൽ വായനക്കായി സമര്‍പ്പിക്കുവാൻ സാധിച്ചതിൽ ദൈവത്തിനു നന്ദി.....

കുറിപ്പുകള്‍‍:

അഭിപ്രായങ്ങള്‍ അറിയിക്കുക. സ്നേഹത്തോടെ എഴുത്തുകാരന്‍.....

PDF പുസ്തകരൂപത്തിലുള്ള വായനക്ക്,



ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ (0)
വളരെ പുതിയ വളരെ പഴയ